Keralam

രേണു രാജിന്റെ നിര്‍ദേശം അഡ്വക്കേറ്റ് ജനറല്‍ തള്ളി; കോടതിയലക്ഷ്യ നടപടിയില്ല; മൂന്നാറിലെ നിയമ ലംഘനം കോടതിയെ അറിയിച്ചാല്‍ മതിയെന്ന് എജി  

രേണു രാജ്  
രേണു രാജ്  

മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിനെതിരെയുള്ള നടപടികള്‍ നിരുത്സാഹപ്പെടുത്താന്‍ നീക്കം. അനധികൃത നിര്‍മ്മാണത്തിനെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്ന സബ് കളക്ടര്‍ രേണു രാജിന്റെ ശുപാര്‍ശ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് തള്ളി.

കോടതി തീരുമാനിക്കട്ടേയെന്നാണ് എ ജിയുടെ നിര്‍ദ്ദേശമെന്നും നിയമലംഘനം ഹൈക്കോടതിയെ അറിയിക്കാന്‍ ധാരണയായെന്നും അഡീഷണല്‍ എജിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം രേണു രാജ് വ്യക്തമാക്കി.

മൂന്നാറില്‍ ഹൈക്കോടി ഉത്തരവിന് വിരുദ്ധമായി നടക്കുന്ന നിര്‍മ്മാണത്തേക്കുറിച്ച് എ ജിക്ക് റിപ്പോര്‍ട്ട് കൊടുത്തു. ഉത്തരവ് ലംഘിച്ചതായി കോടതിയെ അറിയിക്കും. റിപ്പോര്‍ട്ട് ആദ്യം സമര്‍പ്പിക്കുമെന്നും പിന്നീട് കോടതിയുടെ പ്രതികരണം അറിഞ്ഞ ശേഷം മുന്നോട്ട് പോകാമെന്നാണ് അറിയിച്ചത്.  
രേണു രാജ്  

മൂന്നാര്‍ പഞ്ചായത്തിലെ അനധികൃതനിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെടണം, സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടണം എന്നീ കാര്യങ്ങളായിരുന്നു സബ് കളക്ടര്‍ അഡ്വക്കേറ്റ് ജനറലിന്റെ മുന്നില്‍ വെച്ചത്.

മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ് കളക്ടര്‍ രേണു രാജിന്റെ നടപടി. എന്നാല്‍ നടപടിയെ എതിര്‍ത്ത് രാജേന്ദ്രന്‍ എംഎല്‍എ രംഗത്തെത്തിയതോടെ എംഎല്‍എയും ദേവികുളം സബ്കളക്ടറും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയായിരുന്നു. തുടര്‍ന്ന് സബ് സബ്കളക്ടറെ ബുദ്ധിയില്ലാത്തവളെന്ന് വിളിച്ച് എംഎല്‍എ അധിക്ഷേപിച്ചിരുന്നു.

ഇതിനെതിരെ റവന്യൂവകുപ്പും, സിപിഐയും രംഗത്തെത്തിയിരുന്നു. സിപിഐഎം എംഎല്‍എയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. സംഭവത്തില്‍ പിന്നീട് എംഎല്‍എ ഖേദപ്രകടനം നടത്തിയിരുന്നു. പരാമര്‍ശങ്ങള്‍ സബ്കളക്ടറെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എന്നാല്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നുമാണ് രാജേന്ദ്രന്‍ പറഞ്ഞത്. കെട്ടിട നിര്‍മ്മാം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ ഇനിയും തടയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018