Keralam

‘സിസിടിവി വെച്ച് കയ്യോടെ പിടിക്കും, അച്ചടക്ക നടപടിയെടുക്കും’; സെക്രട്ടറിയേറ്റില്‍ പഞ്ച് ചെയ്ത് മുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍ 

സെക്രട്ടറിയേറ്റില്‍ പഞ്ചിങ് കര്‍ശനമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. പഞ്ച് ചെയ്ത് ജോലിക്ക് നില്‍ക്കാതെ മുങ്ങുന്നവരെ കയ്യോടെ പിടികൂടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാരിന്റെ സര്‍ക്കുലര്‍. പലരും ഒമ്പത് മണിക്ക് മുമ്പെത്തി പഞ്ച് ചെയ്ത ശേഷം പുറത്തുപോകുന്നതായി കണ്ടെത്തിയെന്നും വിഷയത്തില്‍ സിസിടിവി വഴി നിരീക്ഷിച്ച് നടപടിയെടുക്കുമെന്നും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ സിന്‍ഹ ഉത്തരവിറക്കി.

പഞ്ച് ചെയ്ത് മുങ്ങുന്നവര്‍ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.

രാവിലെ ഒമ്പത് മണിക്ക് മുമ്പ് ബയോമെട്രിക് പഞ്ചിങ് വഴി ഹാജര്‍ രേഖപ്പെടുത്തിയ ശേഷംപല ജീവനക്കാരും പുറത്തുപോകുകയാണ്. ഇതിന് എതിരെയാണ് സിസിടിവി വെച്ചുള്ള പുതിയ നടപടി.

ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനിടയിലായിരുന്നു വീണ്ടും പഞ്ചിങ് മെഷീന്‍ സെക്രട്ടറിയേറ്റില്‍ നിര്‍ബന്ധമാക്കിയത്. നിയമസഭ ചേരുന്ന ദിവസങ്ങളുള്‍പ്പെടെ പല ദിവസങ്ങളിലും കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്ന സ്ഥിതിയുണ്ടെന്നും അതിനാല്‍ പഞ്ചിങ് ഹാജര്‍ നിലയ്ക്ക് അടിസ്ഥാനമാക്കരുതെന്നുമായിരുന്നു ചിലരുടെ വാദം.

മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഒഴികെയുള്ള സ്ഥിരം ജീവനക്കാര്‍ക്ക് പഞ്ചിങ് ബാധകമാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനും പഞ്ചിങ് ബാധകമാണ്.

നിലവില്‍ ബയോ മെട്രിക് കാര്‍ഡ് കാണിച്ചശേഷം വിരലുപയോഗിച്ചാണ് പഞ്ച് ചെയ്യേണ്ടത്. മൂന്ന് ദിവം വൈകിയെത്തിയാല്‍ ഒരു ദിവസത്തെ ലീവ് രേഖപ്പെടുത്തും. മാസത്തില്‍ മൂന്ന് മണിക്കൂര്‍ ആകെ ഇളവ്‌ ലഭിക്കും. നേരത്തെ പോകുന്നതിനും വൈകി വരുന്നതിനും ഉള്‍പ്പെടെയാണിത്.

എന്നാല്‍ പഞ്ചിങ് സംവിധാനം കര്‍ശനമാക്കിയിട്ടും ഭൂരിപക്ഷം ജീവനക്കാരും വൈകി എത്തുന്നവരുടെ പട്ടികയിലായിരുന്നു. പഞ്ചിങ് സംവിധാനത്തിന് എതിരെ ജീവനക്കാരുടെയിടയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018