Keralam

സസ്‌പെന്‍ഷനിലിരിക്കെ ജേക്കബ് തോമസിന് നാലാമതും സസ്‌പെന്‍ഷന്‍; നടപടി ഡ്രഡ്ജര്‍ ക്രമക്കേട് കേസില്‍  

തുറമുഖ ഡയറക്ടറായിരുന്ന സമയത്ത് ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായിരുന്ന ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. ഡിസംബറില്‍ രണ്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതാണ് ഇപ്പോള്‍ നാലു മാസത്തേക്ക് നീട്ടിയിരിക്കുന്നത്. ഇത് നാലാം തവണയാണ് ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍ പുറപ്പെടുവിച്ചുള്ള ഉത്തരവ്.

നിലവിലെ സസ്‌പെന്‍ഷന്‍ ഈ മാസം 17ന് അവസാനിക്കാനിരിക്കെയാണ് കഴിഞ്ഞ ആറിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ കമ്മറ്റി യോഗം ചെര്‍ന്ന് അത് നീട്ടിയത്.

വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ ഡ്രജര്‍ കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് കുറ്റാരോപണ മെമ്മോയും നല്‍കി. സസ്‌പെന്‍ഡ് ചെയ്ത വിഷയം കേന്ദ്ര സര്‍ക്കാരിനെ ഇന്നലെ അറിയിച്ചു.

2009 മുതല്‍ 2014 വരെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് കട്ടര്‍ സെക്ഷന്‍ ഡ്രഡ്ജര്‍ എന്ന ഉപകരണം വാങ്ങിയതില്‍ 14.96 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരെ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്എം വിജയാനന്ദ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.ഇതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരോട് സര്‍ക്കാര്‍ നിയമോപദേശം തേടുകയും ചെയ്തിരുന്നു

ഡ്രഡ്ജിങ് സംബന്ധിച്ച പരാതിയില്‍ അന്നത്തെ അഡീഷണല്‍ ഫിനാന്‍സ് ചീഫ് സെക്രട്ടറി കെഎം എബ്രഹാമും അന്വേഷണം നടത്തിയിരുന്നു. കട്ടര്‍ സെക്ഷന്‍ ഡ്രഡ്ജര്‍ വാങ്ങിയതില്‍ സര്‍ക്കാരിന് 14.96 കോടി രൂപയുടെ പൊതുനഷ്ടം വന്നതായും ഇടപാടുകള്‍ സുതാര്യമായിരുന്നില്ലെന്നും ഇദ്ദേഹം കണ്ടെത്തി. തുടര്‍ന്ന് ക്രമക്കേട്, വഞ്ചന എന്നിവ ചുമത്തി ക്രിമിനല്‍ കേസ് എടുക്കാന്‍ അന്നത്തെ എസ്എം വിജയാനന്ദ് നിര്‍ദേശിച്ചിരുന്നു.

സര്‍ക്കാരിന്റെ ഓഖി രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു വര്‍ഷം മുന്‍പാണ് ജേക്കബ് തോമസിനെ ആദ്യം സസ്പെന്‍ഡ് ചെയ്തത്. ആറുമാസത്തിനു ശേഷം പുതിയ പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമതും സസ്പെന്‍ഡ് ചെയ്തു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഒരു വര്‍ഷത്തില്‍ക്കൂടുതല്‍ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി വേണം. അതേസമയം അന്വേഷണവുമായി ജേക്കബ് തോമസ് സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018