Keralam

ദേശീയ പണിമുടക്ക് ആകസ്മിക അവധിയെന്ന് ഉത്തരവ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും രണ്ടുദിവസത്തെ ശമ്പളം ലഭിക്കും

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ജനുവരി എട്ടിനും ഒമ്പതിനും നടത്തിയ പണിമുടക്കില്‍ പങ്കെടുത്ത കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആ ദിവസങ്ങളിലെ ശമ്പളം ലഭിക്കും.

പണിമുടക്കിയ ദിവസങ്ങള്‍ ആക്‌സ്മിക അവധിയായി പരിഗണിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെ തുടര്‍ന്നാണ് ആ ദിവസങ്ങളില്‍ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം ലഭിക്കാന്‍ സാഹചര്യമൊരുങ്ങിയത്.

ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നില്ല. ഡയസ്നോണ്‍ പ്രഖ്യാപിച്ചാല്‍ പണിമുടക്കുന്ന ദിവസത്തെ ശമ്പളം ലഭിക്കില്ല. ഇത്തരത്തില്‍ ശമ്പളം പിടിച്ചില്ലെങ്കില്‍ പണിമുടക്ക് ദിനങ്ങള്‍ അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന രീതിയുണ്ട്.

ഇത്തരത്തിലാണ് പുതിയ ഉത്തരവ്.സെക്രട്ടേറിയറ്റില്‍ മാത്രം 4860 ജീവനക്കാരാണുള്ളത്. ഇതില്‍ ആദ്യദിനത്തില്‍ 111 പേരും രണ്ടാം ദിനത്തില്‍ 115 പേരുമാണ് ജോലിക്കെത്തിയത്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018