Keralam

ആദിവാസികള്‍ക്ക് വീട് വാഗ്ദാനം: മഞ്ജുവിനായി ഒത്തുതീര്‍പ്പ് ചര്‍ച്ചയുമായി സര്‍ക്കാര്‍ ഇടപെടല്‍, പദ്ധതിയില്‍ നിന്ന് താന്‍ കാരണം ആരും പുറത്തായിട്ടില്ലെന്ന് താരം

വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നടി മഞ്ജുവാര്യര്‍ പറ്റിച്ചുവെന്ന് ആരോപിച്ച് വയനാട്ടിലെ പനമരം ആദിവാസി കോളനി നിവാസികള്‍ നാളെ താരത്തിന്റെ വീടിന് മുന്നില്‍ സമരം നടത്താനിരിക്കെ ഒത്തുതീര്‍പ്പ് ചര്‍ച്ചയുമായി സര്‍ക്കാര്‍ രംഗത്തെന്ന് റിപ്പോര്‍ട്ടുകള്‍. മന്ത്രി എ.കെ ബാലനുമായി മഞ്ജുവാര്യര്‍ ചര്‍ച്ച നടത്തി. സമരക്കാരുമായി ഫോണില്‍ സംസാരിച്ചതായും സൂചനകളുണ്ട്. മന്ത്രിയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയ കാര്യം മഞ്ജു സ്ഥിരീകരിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫിസിനെയും വിവരം ധരിപ്പിച്ചതായും അവര്‍ പറഞ്ഞു.

ആളുകളെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണ് ആരോപണം. ഇത് ഒറ്റക്ക് ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പദ്ധതിയല്ലെന്ന് മന്ത്രി എ.കെ ബാലന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞുവെന്നും മഞ്ജുവാര്യര്‍ വ്യക്തമാക്കി. വിഷയത്തില്‍ മന്ത്രി എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. താന്‍ വാഗ്ദാനം ചെയ്‌തെന്ന കാരണത്താല്‍ സര്‍ക്കാരിന്റെ ഒരു പദ്ധതിയില്‍ നിന്നും ഇവര്‍ ആരും പുറത്തായിട്ടില്ല.

ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് കാര്യങ്ങളുടെ സത്യാവസ്ഥയറിയാം. പക്ഷെ ദുരുദ്ദേശം വെച്ച് തെറ്റിദ്ധരിപ്പിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചവരാണ് ആരോപണത്തിന് പിന്നിലെന്നാണ് വിശ്വാസം. ഇപ്പോഴും ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധമാണ്. തന്നെക്കൊണ്ട് ആകുന്ന വിധത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും എന്നും ചെയ്യാന്‍ തയ്യാറാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ദുരുദ്ദേശം വച്ച് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചവരാണ് ആരോപണത്തിന് പിന്നിലുളളത്.

രണ്ട് മൂന്ന് വര്‍ഷം മുമ്പ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് സാധ്യതകള്‍ മനസിലാക്കാന്‍ ഒരു സര്‍വെ നടത്തുകയാണ് ചെയ്തത്. നമുക്ക് എന്ത് ചെയ്യാനാകും എന്ന് അറിയാനായിരുന്നു സര്‍വെ. എന്നാല്‍ അത് കഴിഞ്ഞപ്പോള്‍ ഒരാള്‍ക്ക് ഒറ്റക്ക് ചെയ്യാന്‍ കഴിയുന്നതല്ല ഇതെന്ന് മനസിലായി. വലിയ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയുമൊക്കെ സഹായമുണ്ടെങ്കിലേ അത് നടപ്പാക്കാന്‍ കഴിയു. അത് ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കുകയും ചെയ്തു. അതിന് ശേഷം ഇപ്പോള്‍ ആരോപണം ഉയര്‍ന്നുവന്നതിന് പിന്നില്‍ ആരുടെയെങ്കിലും ദുരുദ്ദേശമുണ്ടാകാം.
മഞ്ജുവാര്യര്‍

2017ലാണ് വിവാദത്തിന് ഇടയാക്കിയ സംഭവം നടന്നത്. പനമരം ആദിവാസി കോളനിയില്‍ വീടുവയ്ക്കാന്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പദ്ധതി തയ്യാറാക്കിയെന്നും പിന്നീട് വാഗ്ദാനം ലംഘിച്ചെന്നുമാണ് ആരോപണം. ഈ വാഗ്ദാനം വിശ്വസിച്ച കോളനിവാസികള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന സഹായം നിഷേധിക്കപ്പെട്ടുവെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018