Keralam

വീഗാലാന്‍ഡിലെ അപകടം, ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു, ചിറ്റിലപ്പളളി നഷ്ടപരിഹാരം നല്‍കാത്തത് അടക്കം അന്വേഷിക്കും

വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നിഷേധിച്ച സംഭവത്തില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വക്കറ്റ് സി കെ കരുണാകരനെയാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.

2002 ഡിസംബര്‍ 22ന് വീഗാലാന്റിലെ റൈഡില്‍ നിന്നും വീണ് പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്റെ ഹര്‍ജിയിലാണ് നടപടി. തനിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ കേസ് അവസാനിപ്പിക്കാമെന്ന് വിജേഷ് വിജയന്‍ കോടതിയെ അറിയിച്ചു.

നഷ്ടപരിഹാരം നല്‍കാന്‍ കൂട്ടാക്കാത്ത ചിറ്റിലപ്പള്ളിയുടെ നടപടിക്കെതിരെ അതി രൂക്ഷ വിമര്‍ശനം കോടതി മുന്‍പ് ഉന്നയിച്ചിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വേണ്ടി വന്നാല്‍ അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

നഷ്ടപരിഹാരം നല്‍കാതെ വാശി പിടിക്കുന്നതിനാല്‍ ചിറ്റിലപ്പളളിയോടുളള മതിപ്പ് നഷ്ടപെട്ടെന്ന് കോടതി പറഞ്ഞിരുന്നു. കമ്പനിക്കെതിരെ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വിജേഷിനെ പാഠം പഠിപ്പിക്കുമെന്ന് നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വേണ്ടി വന്നാല്‍ അപകടത്തേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടും. അപ്പക്കഷ്ണങ്ങള്‍ വലിച്ചെറിഞ്ഞ് പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിക്കരുത്. വിജേഷിന്റെ കരുത്താണ് അവനെ ജീവിപ്പിക്കുന്നത്. അദ്ദേഹത്തിന് എല്ലാ വിജയവും നേരുകയാണെന്നും കോടതി വ്യക്തമാക്കി.

ചിറ്റിലപ്പിള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലെന്ന് പറഞ്ഞ ഹൈക്കോടതി പണം എത്ര ഉണ്ടാക്കിയാലും അതില്‍ ഒരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

നഷ്ടപരിഹാരം തേടി വിജേഷ് വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിജേഷിന്റെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന ചിറ്റിലപ്പള്ളിയെ ഹൈക്കോടതി വീണ്ടും വിമര്‍ശിച്ചത്‌.

2002 ഡിസംബര്‍ 22നായിരുന്നു വീഗാലാന്‍ഡില്‍ നിന്ന് വീണ് തൃശൂര്‍ സ്വദേശി വിജേഷ് വിജയന് പരുക്കേറ്റത്. വീഗാലാന്‍ഡിലെ ബക്കറ്റ് ഷവര്‍ എന്ന റൈഡില്‍ വച്ചാണ് വിജേഷിന് അപകടം സംഭവിക്കുന്നത്. 12-15 അടി വരെ ഉയരത്തില്‍ നിന്നുമാണ് വീണത്. ഇതിന്‌ശേഷം വിജേഷിന്റെ ശരീരം കഴുത്ത് മുതല്‍ താഴേക്ക് തളര്‍ന്നുപോയി. അപകടം സംഭവിച്ചപ്പോള്‍ വിജേഷിനെ സുഹൃത്തുക്കള്‍ വീഗാലാന്‍ഡിലെ ഫസ്റ്റ് എയിഡ് പോസ്റ്റില്‍ എത്തിച്ചിരുന്നു.എന്നാല്‍ അവിടെ ആ സമയത്ത് ഒരു ഡോക്ടറോ നഴ്‌സ് പോലുമോ ഉണ്ടായിരുന്നില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018