Keralam

‘ജയിലില്‍ കുഞ്ഞനന്തന്റേത് നല്ല പെരുമാറ്റം, രാഷ്ട്രീയ പരിഗണനയോ ആനുകൂല്യമോ നല്‍കിയിട്ടില്ല’; ടിപി കേസിലെ പ്രതിയെ പിന്തുണച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതിയും സിപിഐഎം നേതാവുമായ പി കെ കുഞ്ഞനന്തന്‍ നല്ല പെരുമാറ്റക്കാരനായ തടവുകാരനെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുഞ്ഞനന്തനെതിരെ ജയിലില്‍ യാതൊരു പരാതിയും ഉണ്ടായിട്ടില്ല. രാഷ്ട്രീയമായ പരിഗണനയോ ആനുകൂല്യമോ കുഞ്ഞനന്തന് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കുഞ്ഞനന്തന് നിയമാനുസൃതമായാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്. കുഞ്ഞനന്തന് പരോള്‍ നല്‍കിയതിനെതിരെ കെകെ രമ നല്‍കിയ ഹര്‍ജി അനാവശ്യമാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

കുഞ്ഞനന്തന് പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കെകെ രമ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി വിശദീകരണം ആവശ്യപ്പെട്ടത്.

കെ കെ രമയുടെ ഹര്‍ജി നിയമാനുസൃതം നിലനില്‍ക്കുന്നതല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കുഞ്ഞനന്തന്റെ ആദ്യ പരോള്‍ അപേക്ഷ 2014 ജനുവരി 28നായിരുന്നു. അന്ന് ജില്ലാ പൊലീസ് സൂപ്രണ്ടും പ്രൊബേഷന്‍ ഓഫിസറും പരോള്‍ നിഷേധിച്ചിരുന്നു

2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 60 ദിവസത്തെ അടിയന്തിര പരോളും 135 ദിവസത്തെ സാധാരണ പരോളുമാണ് നല്‍കിയട്ടുള്ളത്. ഒരുവര്‍ഷം അറുപത് ദിവസത്തിന് മുകളില്‍ സാധാരണ പരോള്‍ അനുവദിച്ചിട്ടില്ല. അടിയന്തര പരോള്‍ നിയമാനുസൃതം സര്‍ക്കാരിന്റെ അനുമതി മുന്‍കൂട്ടി തേടിയാണ് നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ചട്ടം ലംഘിച്ച് പരോള്‍ അനുവദിച്ചെന്ന രമയുടെ വാദം നിലനില്‍ക്കില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

കുഞ്ഞനന്തന്‍ അസുഖമാണെന്ന് കാണിച്ച് അടിയന്തര പരോള്‍ നേടി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്നാണ് രമ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. മുമ്പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ അസുഖം ഉണ്ടെങ്കില്‍ ചികിത്സ നല്‍കണം, പരോളല്ല വേണ്ടതെന്ന് കോടതി വിമര്‍ശിച്ചിരുന്നു.

കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമുളള ആദ്യ 20 മാസത്തിനുളളില്‍ കുഞ്ഞനന്തന് 15 തവണ പരോള്‍ അനുവദിച്ചിരുന്നു.

നിലവില്‍ സിപിഐഎഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമാണ് കുഞ്ഞനന്തന്‍. ജയിലില്‍ ആയതിന് ശേഷം നടന്ന രണ്ട് സിപിഐഎം സമ്മേളനങ്ങളിലും കുഞ്ഞനന്തനെ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. പരോളില്‍ പുറത്തുവന്ന് ഏരിയ സമ്മേളനത്തിലും കുഞ്ഞനന്തന്‍ പങ്കെടുത്തിരുന്നു.

സംസ്ഥാനത്തെ മറ്റൊരു തടവുകാരനും ഇത്രയധികം പരോള്‍ ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ വൃത്തങ്ങളില്‍ നിന്നുളള സൂചന. അതേസമയം ചട്ടപ്രകാരമാണ് എല്ലാം നടന്നതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വാദം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018