Keralam

പി ജയരാജനെതിരായ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു, പ്രതിപക്ഷം നിയമസഭ കവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു; സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു 

ഷൂക്കൂര്‍ വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരായ കുറ്റപത്രത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടതോടെ അനിശ്ചിത കാലത്തേക്ക് നിയമസഭ പിരിഞ്ഞു. സണ്ണി ജോസഫ് എംഎല്‍എ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെങ്കിലും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിരസിച്ചു.

കോടതിയുടെ പരിഗണനയിലുളള വിഷയമായതിനാല്‍ അനുവദിക്കാന്‍ ആകില്ലെന്ന് സ്പീക്കര്‍ നിലപാട് എടുത്തു. സര്‍ക്കാരുമായി നേരിട്ട് ബന്ധമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. കുറ്റപത്രങ്ങളുടെ പേരില്‍ അടിയന്തരപ്രമേയം പരിഗണിക്കുന്ന കീഴ്‌വഴക്കമില്ലെന്നാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചുകൊണ്ട് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവത്തില്‍ ചര്‍ച്ച വേണ്ടെന്നും പല നീതിപീഠങ്ങള്‍ക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. അതിന്റെ പേരില്‍ അടിയന്തരപ്രമേയം കൊണ്ടുവരുകയോ പരിഗണിക്കുകയോ ചെയ്യുന്ന പതിവില്ലെന്നുമാണ് സ്പീക്കര്‍ വ്യക്തമാക്കിയത്. ഇതോടെ സൂര്യനെല്ലി, പാമോയില്‍ കേസുകള്‍ സഭയില്‍ മുന്‍പ് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷവും നിലപാട് എടുത്തു.

കൊലക്കേസില്‍ എംഎല്‍എയെ പ്രതിചേര്‍ത്തത് ഗൗരവമേറിയ സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ടിവി രാജേഷ് എംഎല്‍എ ചൂണ്ടിക്കാണിച്ച് കൊലക്കേസ് പ്രതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതോടെ സഭയില്‍ ബഹളമായി.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. നിയമസഭാ കവാടത്തില്‍ പ്രതിഷേധമായി കുത്തിയിരുന്നു.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഇന്നലെയാണ് തലശേരി കോടതിയില്‍ പി ജയരാജനെതിരെ കൊലക്കുറ്റവും ടി വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റവും ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

2012 ഫെബ്രുവരി 20നായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെട്ടത്‌. എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ രണ്ടര മണിക്കൂര്‍ തടഞ്ഞുവെച്ച ശേഷം സിപിഐഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. നേരത്തെ ലോക്കല്‍ പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഷുക്കൂറിന്റെ അമ്മയുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്.

കേസില്‍ പി ജയരാജന്‍ 32ാം പ്രതിയും ടിവി രാജേഷ് 33ാം പ്രതിയുമാണ്. നേരത്തെ എറണാകുളം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ കുറ്റപത്രം ഇപ്പോള്‍ തലശ്ശേരി കോടതിയിലേക്ക് മാറ്റുകയാണ് ചെയ്തത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018