Keralam

അഗ്രീന്‍കോയില്‍ 77 കോടിയുടെ ക്രമക്കേട്; കോഴിക്കോട് എംപി എംകെ രാഘവനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട് എംപി എംകെ രാഘവനെതിരെ അഴിമതിയാരോപണത്തില്‍ പൊലീസ് കേസ്. കണ്ണൂര്‍ ആസ്ഥാനമായ സഹകരണ സ്ഥാപനമായ അഗ്രീന്‍കോ സൊസൈറ്റിയില്‍ എംകെ രാഘവന്‍ ചെയര്‍മാനായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.

2002- മുതല്‍ 2013 വരെ എംകെ രാഘവന്‍ ചെയര്‍മാനായിരിക്കെ 77 കോടി ബാധ്യത വരുത്തിയെന്നാണ് കേസ്. എംകെ രാഘവന്‍ ഉള്‍പ്പെടെ 13 ആളുകളുടെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ കോഴിക്കോട് എംപിയായ എംകെ രാഘവന്‍ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് യുഡിഎഫിന് തിരിച്ചടിയാകുന്ന കേസ്.

ഉത്തരമേഖലാ സഹകരണ വിജിലന്‍സ് ഡിവൈഎസ്പി. നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശാനുസരണമാണ് കേസ്. അഗ്രീന്‍കോയുടെ ആദ്യ മാനേജിങ് ഡയറക്ടറായിരുന്ന ബൈജു രാധാകൃഷ്ണന്‍ ഉന്നിച്ച പരാതിയാണ് കേസിന് അടിസ്ഥാനം. എംകെ രാഘവന്‍ ചെയര്‍മാനായിരുന്ന കാലത്ത് വിറ്റഴിച്ച ഉല്‍പ്പന്നങ്ങള്‍ക്കും വരവു ചെലവുകള്‍ക്കും രേഖകള്‍ സൂക്ഷിച്ചില്ലെന്നതാണ് പ്രധാന പരാതി. ക്രമരഹിതമായ ഇടപെടലുകള്‍ നടന്നുവെന്നും സ്ഥാപനത്തിന്റെ ബാധ്യത 77 കോടി രൂപയായതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൈതച്ചക്ക ഫാമിനായി സ്ഥലം വാങ്ങിയതും മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാന്‍ യന്ത്രസാമഗ്രികള്‍ വാങ്ങിയതും സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെയും സുതാര്യമല്ലാതെയുമാണെന്നാണ് ഉത്തരമേഖലാ സഹകരണ വിജിലന്‍സിന്റെ കണ്ടെത്തല്‍. 21 സഹകരണസംഘങ്ങളില്‍നിന്ന് സര്‍ക്കാര്‍ അനുമതിയില്ലാതെ മൂന്നരക്കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ചുവെന്നും അന്വേഷണറിപ്പോര്‍ട്ടിലുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ടൗണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018