Keralam

ശബരിമല നട ഇന്ന് തുറക്കും; യുവതികള്‍ എത്തുമെന്ന് സൂചന; കനത്ത സുരക്ഷയൊരുക്കി പൊലീസ്

കുംഭമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. കനത്ത പൊലീസ് സുരക്ഷയാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തുമെന്ന്അറിയിച്ച സാഹചര്യത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് സുരക്ഷ. 3000 പൊലീസുകാരെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

മൂന്ന് എസ്പിമാര്‍ക്കായിട്ടാണ് സുരക്ഷാ ചുമതല. സന്നിധാനത്ത് വി അജിത്ത്, പമ്പയില്‍ എച്ച് മഞ്ജുനാഥ്, നിലയ്ക്കലില്‍ പികെ മധുവുമാണ് സുരക്ഷാ മേല്‍നോട്ടം വഹിക്കുന്നത്. ആറ് ഡിവൈഎസ്പിമാരും 112 സിഐമാരും ഡ്യൂട്ടിയിലുണ്ട്. 1375 പൊലീസുകാരെയും വിന്യസിപ്പിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരെയടക്കം ചൊവ്വാഴ്ച പത്തുമണിക്ക് ശേഷമേ നിലയ്ക്കലില്‍നിന്നും വിടൂ എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍വരെ മാത്രമേ അനുവദിക്കൂ. അവിടെനിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും.

ശബരിമല യുവതീപ്രവേശന വിധി നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്കെത്തുമെന്നാണ് സൂചന. മണ്ഡലകാലത്ത് ഉണ്ടായതിനേക്കാള്‍ വലിയ സംഘം പ്രതിഷേധക്കാര്‍ സന്നിധാനത്ത് എത്തിയേക്കുമെന്നാണ് പൊലീസ് നിഗമനം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിലും പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നട തുറന്ന് അവസ്ഥകള്‍ വിലയിരുത്തിയ ശേഷം മതി നടപടികളെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018