Keralam

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നിലപാട് മാറ്റി ബിജെപി; ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും; മാധ്യമ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് ശ്രീധരന്‍പിള്ള

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് പോകുന്നതിന് നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ബിജെപി. മാധ്യമങ്ങളിലെ വിമര്‍ശനം ഉള്‍ക്കൊണ്ട് പാര്‍ട്ടി മുന്നോട്ടുപോകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞു.

താനും മാധ്യമങ്ങളുമായി ഭ്രമണപഥത്തില്‍ നേരിയൊരു ചലനമുണ്ടായി എന്നത് വസ്തുതയാണ്. മാധ്യമങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ബഹിഷ്‌കരിച്ചെന്ന് പറഞ്ഞാല്‍ പിന്നെ വാര്‍ത്ത കൊടുക്കുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളത്? അനൗദ്യോഗിക തീരുമാനമാണ് എടുത്തതെന്നും ചര്‍ച്ചകളിലേക്ക് ഇനി വിളിക്കുന്ന ബിജെപി നേതാക്കള്‍ക്ക് പങ്കെടുക്കാമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇരുപതംഗ സമിതിയെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നത്. ഇവരല്ലാതെ ആരും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് പോകരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന സമിതി അംഗം പി കൃഷ്ണദാസിനെ ശ്രീധരന്‍പിള്ള സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഭിഭാഷകന്‍ എന്ന നിലയിലാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് കൃഷ്ണദാസ് വിശദീകരണം നല്‍കിയെങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

മുമ്പ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്ക് 'സറ്റഡി ക്ലാസ്' നല്‍കുന്നതിനായി ബിജെപി ഒരു പാനല്‍ രൂപീകരിച്ചിരുന്നു. അവതാരകരുടെയും പാനല്‍ അംഗങ്ങളുടെയും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാകാതെ നേതാക്കള്‍ ചര്‍ച്ചകളില്‍ ആക്രോശിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് നിത്യ സംഭവമായതിനെ തുടര്‍ന്നാണ് പുനര്‍വിചിന്തനത്തിന് ബിജെപി തയ്യാറായത്. രാഷ്ട്രീയ സംവാദങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടുകളും അഭിപ്രായവും ജനങ്ങളിലെത്തിക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ വക്താക്കളായി പോകേണ്ടവരുടെ ഒരു പാനല്‍ പാര്‍ട്ടി രൂപീകരിച്ചു.

വിവിധ ജില്ലകളില്‍ ഉള്‍പ്പെട്ട ഇരുപതോളം പേരെയാണ് പാര്‍ട്ടി ചാനല്‍ ചര്‍ച്ചകളില്‍ മുഖം കാണിക്കാനായി കണ്ടെത്തിയിരിക്കുന്നത്. ചര്‍ച്ചകളില്‍ എന്ത് പറയണമെന്ന കാര്യത്തില്‍ പാര്‍ട്ടി ഇവര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കുമെന്നും തീരുമാനമായിരുന്നു. ഗുണത്തേക്കാള്‍ കൂടുതല്‍ ചാനല്‍ ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ദോഷമായിട്ടാണ് ഭവിക്കുന്നതെന്ന വിലയിരുത്തലിലായിരുന്നു നടപടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018