Keralam

വ്യക്തിപരമായി അധിക്ഷേപിച്ചു, രാജേന്ദ്രനെതിരെ സ്പീക്കര്‍ക്ക് സബ് കളക്ടറുടെ പരാതി; കൃത്യനിര്‍വഹണം തടയാന്‍ എംഎല്‍എ ശ്രമിച്ചെന്ന് റവന്യൂമന്ത്രി; പെരുമാറ്റം ശരിയായില്ലെന്ന് വിഎസ്  

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ സബ്കളക്ടര്‍ രേണുരാജ് സ്പീക്കര്‍ക്ക് പരാതി നല്‍കി. വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് പരാതി. നേരത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കളക്ടര്‍ക്കും രേണുരാജ് പരാതി നല്‍കിയിരുന്നു.

രേണു രാജിനെതിരെ എസ് രാജേന്ദ്രന്‍ എംഎല്‍എയും പരാതി നല്‍കിയിട്ടുണ്ട്.

മൂന്നാര്‍ പഞ്ചായത്ത് നടത്തിയുരുന്ന അനധികൃത നിര്‍മ്മാണം നിര്‍ത്താന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ രേണുരാജിനെ ബുദ്ധിയില്ലാത്തവള്‍ എന്ന് വിളിച്ച് എംഎല്‍എ അധിക്ഷേപിച്ചിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സബ്കളക്ടര്‍ക്കെതിരായ എംഎല്‍എയുടെ പരാമര്‍ശം സബ്മിഷനായി സഭയില്‍ ഉന്നയിച്ചത്. അവഹേളിക്കുന്നതിനുളള ശ്രമങ്ങള്‍ ഉണ്ടായി എന്ന രമേശ് ചെന്നിത്തല പറഞ്ഞു. അപ്പോഴാണ് സബ്കളക്ടര്‍ പരാതി നല്‍കിയ വിവരം സ്പീക്കര്‍ വ്യക്തമാക്കിയത്.

സബ്കളക്ടറെ പിന്തുണച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും രംഗത്തെത്തി. കൃത്യനിര്‍വഹണം തടയാന്‍ എംഎല്‍എ ശ്രമിച്ചതായി മന്ത്രി സഭയില്‍ പറഞ്ഞു. ഹൈക്കോടതി വിധിയും ഭൂ നിയമവും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സബ്കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പെരുമാറ്റം ശരിയായില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു. നേരത്തെ രാജേന്ദ്രന്‍ ഭൂ മാഫിയയുടെ ആളാണെന്നും വിഎസ് വിമര്‍ശിച്ചിരുന്നു.

മൂന്നാറിലെ അനധികൃത കയ്യേറ്റത്തേക്കുറിച്ചും നടപടിയെടുത്തപ്പോള്‍ നേരിടേണ്ടിവന്ന അനുഭവങ്ങളും ചൂണ്ടിക്കാട്ടി ദേവികുളം സബ്കളക്ടര്‍ രേണു രാജ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേവികളും എംഎല്‍എ എസ് രാജേന്ദ്രന്റെ അധിക്ഷേപവും റിപ്പോര്‍ട്ടിലുണ്ട്. എംഎല്‍എ പൊതുജനമധ്യത്തില്‍ അധിക്ഷേപിച്ചു, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി എന്നീ കാര്യങ്ങള്‍ രേണു രാജ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ദേവികുളം സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു..

സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു . എസ് രാജേന്ദ്രന്റെ പരാമര്‍ശം അനുചിതമാണെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. എംഎല്‍എയുടെ പരാമര്‍ശം പാര്‍ട്ടി നിലപാടിന് എതിരാണെന്നും സിപിഐഎം ജില്ലാ നേതൃത്വം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018