Keralam

‘ജയരാജനെ പ്രതിചേര്‍ത്ത കുറ്റപത്രത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ’; സിപിഐഎം നിലപാട് തളളി വി.എസ് വീണ്ടും

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയ സിബിഐ നടപടിയില്‍ സിപിഐഎം നിലപാട് തളളി മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍. ജയരാജനെ പ്രതി ചേര്‍ത്തത് രാഷ്ട്രീയമായി കാണേണ്ടതില്ല. കുറ്റപത്രത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലാ. നിയമം നിയമത്തിന്റെ വഴിക്ക് ശരിയായ ദിശയില്‍ പോകട്ടെ. നിയമത്തെ അതിന്റെ വഴിക്ക് വിടുകയാണ് വേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും വിഎസ് വ്യക്തമാക്കി.

മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടിയെയും വിഎസ് വിമര്‍ശിച്ചു. സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നത് ശരിയായില്ലെന്നാണ് വിഎസ് അഭിപ്രായപ്പെട്ടത്. സബ് കളക്ടര്‍ രേണുരാജിനെതിരെ മോശം പരാമര്‍ശം നടത്തിയ എസ് രാജേന്ദ്രനോട് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചിരുന്നു.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്യാശേരി എംഎല്‍എ ടിവി രാജേഷ് എന്നിവരെ പ്രതി ചേര്‍ത്ത് സിബിഐ കഴിഞ്ഞ ദിവസമാണ് അനുബന്ധ കുറ്റപത്രം തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. ജയരാജന് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. പി ജയരാജനെതിരെ കൊലക്കുറ്റവും ടിവി രാജേഷിനെതിരെ ഗൂഢാലോചനാ കുറ്റവുമാണ് ചുമത്തിയത്. തലശേരി സെഷന്‍സ് കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ പി ജയരാജന്‍ 32ാം പ്രതിയും ടിവി രാജേഷ് 33ാം പ്രതിയുമാണ്. നേരത്തെ എറണാകുളം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ കുറ്റപത്രം ഇപ്പോള്‍ തലശ്ശേരി കോടതിയിലേക്ക് മാറ്റുകയാണ് ചെയ്തത്.

2012 ഫെബ്രുവരി 20നായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെട്ടത്. എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ രണ്ടര മണിക്കൂര്‍ തടഞ്ഞുവെച്ച ശേഷം സിപിഐഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. നേരത്തെ ലോക്കല്‍ പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഷുക്കൂറിന്റെ അമ്മയുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018