Keralam

എല്‍ജിബിടി സംവാദത്തിന് കോഴിക്കോട് എന്‍ഐടിയില്‍ വിലക്ക്; പരിപാടി പുറത്ത് നടത്തി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

കോഴിക്കോട് എന്‍ഐടിയില്‍ എല്‍ജിബിടി സമൂഹത്തെ സംബന്ധിക്കുന്ന സംവാദത്തിന് വേദി നല്‍കാതെ അധികൃതര്‍. 'സര്‍ഗാത്മകത കുറഞ്ഞതും നെഗറ്റീവുമായ' പരിപാടി എന്ന് അധിക്ഷേപിച്ചാണ് ക്യാമ്പസിനുള്ളില്‍ നടത്താനുള്ള അനുമതി നിഷേധിച്ചത്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും, ക്യാമ്പസിലെ സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കുന്നതും അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ് അധികൃതര്‍ മടക്കി അയച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ സംവാദ പരിപാടി ക്യാമ്പസിന്റെ പാര്‍ക്കിങ് ഏരിയയില്‍ നടത്തി. കലാകാരനും, ആക്ടിവിസ്റ്റുമായ മുഹമ്മദ് സുഹറാബിയായിരുന്നു വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്.

എല്ലാ വര്‍ഷവും കോളേജില്‍ എല്‍ജിബിടി വാരം നടത്താറുണ്ട്. ഇത്തവണ അതിനായി അനുമതി ചോദിച്ചപ്പോഴായിരുന്നു അധികൃതരുടെ നിഷേധാത്മക നിലപാട്. സെമസ്റ്റര്‍ തുടങ്ങി ഇത് രണ്ടാം തവണയാണ് കോളേജിനകത്ത് പരിപാടി നടത്താന്‍ അധികൃതര്‍ അനുമതി നിഷേധിക്കുന്നത്. 'ആര്‍പ്പോ ആര്‍ത്തവം' പരിപാടി നടത്താന്‍ തീരുമാനിച്ചപ്പോഴും 'കൂടുതല്‍ സര്‍ഗാത്മകവും പോസിറ്റീവുമായ' പരിപാടികള്‍ നടത്തണമെന്ന് പറഞ്ഞ് അനുമതി നിഷേധിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

"സർഗാത്മകത കുറഞ്ഞതും വളരെ നെഗറ്റീവുമായ" ഒരു പരിപാടി ഇന്ന് നടന്നു."Visibility of LGBTQ+ community" എന്ന വിഷയത്തിൽ...

Posted by അപരം-The Other on Tuesday, February 12, 2019

'താര്‍ക്കികമായ ആനന്ദത്തിന് വേണ്ടി മാത്രം നടത്തുന്ന ഇത്തരം ബുദ്ധിജീവി പരിപാടികള്‍ എഞ്ചിനീയര്‍മാര്‍ക്ക് ഭൂഷണം അല്ല' എന്നാണ് മാനേജ്‌മെന്റ് വാദം. പുറത്തുനിന്ന് ആരെയും ഈ വിഷയത്തില്‍ സംസാരിക്കാന്‍ കൊണ്ടുവരാന്‍ പറ്റില്ലെന്നും മറ്റ് 'സുപ്രധാനമായ' കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമായിരുന്നു നിര്‍ദ്ദേശമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റ് ക്യാമ്പസുകളിലെ പോലെ തന്നെ കോഴിക്കോട് എന്‍ഐടിയിലും ഹിന്ദുത്വ ശക്തികളുടെ അധികാര കൈയ്യേറ്റം നടന്നുകൊണ്ടിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനമായ എന്‍ഐടി പോലുള്ളൊരു ക്യാമ്പസില്‍ എല്‍ജിബിടി സംബന്ധമായ വിഷയത്തിലെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഹമ്മദ് സുഹറാബി ന്യൂസ്‌റപ്റ്റിനോട് പ്രതികരിച്ചു.

തീവ്ര വലതുപക്ഷ വാദികള്‍ക്ക് എതിരെ ഉയര്‍ന്നു വരുന്ന ഏത് ശബ്ദത്തെയും അടിച്ചുതാഴ്ത്താന്‍ അവര്‍ ശ്രമിക്കും. എല്‍ജിബിടി വിഷയം ക്യാമ്പസില്‍ പ്രോത്സാഹിപ്പിക്കരുതെന്ന നിര്‍ദ്ദേശത്തില്‍ സ്വവര്‍ഗാനുരാഗ ബന്ധങ്ങളുണ്ടാകുമോയെന്ന പേടിയുണ്ടെന്നും (ഹോമോഫോബിയ) മുഹമ്മദ് പറയുന്നു.

മറ്റ് കേന്ദ്ര സര്‍വ്വകലാശാലകളില്‍ ക്യൂര്‍ ഗ്രൂപ്പുകളുണ്ട്. അവര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാനുള്ള വേദികള്‍ ഒരുക്കുന്നുണ്ട്. ഇവിടെ നേരെ മറിച്ചാണ് കാര്യം. നിയമപരമായി അത്തരം ബന്ധങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ പോലും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ സംഭവിക്കുന്നത് ഇതാണെങ്കില്‍ അതിനെ ഗൗരവത്തോടെ കാണണം. പ്രതിഷേധാര്‍ഹമായ നടപടിയാണിത് അനുമതി നിഷേധിച്ചത് അറിഞ്ഞുകൊണ്ടു തന്നെയാണ് പരിപാടിയില്‍ പങ്കെടുത്തത്
മുഹമ്മദ് സുഹറാബി, ആക്ടിവിസ്റ്റ് 

രോഹിത് വെമുലയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനത്തിനും ആദ്യം കോഴിക്കോട് എന്‍ഐടി അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. ലിംഗം, ലൈംഗികത, ആര്‍ത്തവം തുടങ്ങിയ കാര്യങ്ങളില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് വ്യക്തമായ കാരണങ്ങള്‍ പോലും നല്‍കാതെ അനുമതി നിഷേധിക്കുന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.

ഇത്തരം വിഷയങ്ങളെയും എല്‍ജിബിടി സമൂഹത്തെയും ഏറ്റവും മോശപ്പെട്ട കണ്ണുകളില്‍ നിലനിര്‍ത്തുന്ന പാരമ്പര്യ രാഷ്ട്രീയത്തോട് ഐക്യപ്പെടാതെ പോരാടാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018