Keralam

ബാങ്ക് ജീവനക്കാര്‍ പണിമുടക്കി; വായ്പ അടയ്ക്കാന്‍ കഴിയാതെ വന്ന 7000 കര്‍ഷകര്‍ക്ക് സബ്‌സിഡി നഷ്ടമായി

കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ ഡിസംബര്‍ 17 മുതല്‍ 26 വരെ നടത്തിയ പണിമുടക്ക് കാരണം കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്ന കര്‍ഷകര്‍ക്ക് സബ്‌സിഡി നഷ്ടമായെന്ന് റിപ്പോര്‍ട്ട്. ബാങ്കിന്റെ വിവിധ ശാഖകളില്‍ നിന്ന് വായ്പയെടുത്ത 7000 പേര്‍ക്ക് നബാര്‍ഡ് നല്‍കുന്ന മൂന്ന് ശതമാനം പലിശ നഷ്ടമായതായി ‘മാതൃഭൂമി’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരുലക്ഷത്തിന് ഏഴുശതമാണ് നബാര്‍ഡ് പലിശയായി കര്‍ഷകരില്‍ നിന്ന് ഈടാക്കുന്നത്. വായ്പ യഥാസമയം തിരിച്ചടച്ചാല്‍ മൂന്നുശതമാനം പലിശ സബ്‌സിഡിയായി തിരിച്ചുനല്‍കും. ഇതാണ് കര്‍ഷകര്‍ക്ക് നഷ്ടമാകുന്നത്. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും തൊഴിലില്ലായ്മയും കാരണം പ്രയാസം നേരിടുന്നവര്‍ക്ക് സബ്‌സിഡി ഇന്‍സന്റീവ് ലഭിക്കാത്തത് വലിയ തിരിച്ചടിയായി.

പണിമുടക്ക് കാലത്ത് 41.70 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ തിരിച്ചടയ്ക്കാനാവാതിരുന്നത്. ഇതിന്റെ മൂന്നുശതമാനമായ ഏകദേശം 1.25 കോടി രൂപ സബ്‌സിഡി ഇനത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടമായി. സമയപരിധി കഴിഞ്ഞ് വായ്പ തിരിച്ചടച്ചെങ്കിലും നബാര്‍ഡ് പലിശ സബ്‌സിഡി നല്‍കാന്‍ തയ്യാറല്ല.

പണിമുടക്കിന് ശേഷം നാലുദിവസംവരെ സബ്‌സിഡിയോടെ വായ്പ തിരിച്ചടയ്ക്കാന്‍ അനുമതി നല്‍കിയിരുന്നതായി ഗ്രാമീണ്‍ബാങ്ക് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ വാദം.

വായ്പ തിരിച്ചടയ്‌ക്കേണ്ടതിന്റെ സമയപരിധി കഴിഞ്ഞതിനാല്‍ ഇനി പുനഃപരിശോധിക്കാനാവില്ല. പണിമുടക്ക് ആരംഭിക്കുന്നതിനുമുന്‍പ് തന്നെ വായ്പ തിരിച്ചടയ്‌ക്കേണ്ട കാര്യം ബാങ്ക് ജീവനക്കാര്‍ ഉപഭോക്താക്കളെ അറിയിച്ചിരുന്നുവെന്നും ഒട്ടേറെ പേര്‍ അങ്ങനെ തിരിച്ചടവ് നടത്തി സബ്‌സിഡി കൈപ്പറ്റിയിട്ടുണ്ടെന്നും കേരള ഗ്രാമീണ്‍ബാങ്ക് ജനറല്‍മാനേജര്‍ എസ്. പവിത്രന്‍ പറഞ്ഞു. സംഭവം ഇതുവരെ കേരള ഗ്രാമീണ്‍ബാങ്ക് നബാര്‍ഡിനെ അറിയിച്ചിട്ടില്ല. പണിമുടക്കുകാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യം ബാങ്ക് അറിയിച്ചാല്‍ ഇക്കാര്യം പ്രത്യേകമായി കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് നബാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

പണിമുടക്ക് മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും സബ്‌സിഡി നഷ്ടമാവുമെന്ന കാര്യമടക്കം കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നുമാണ് ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ യുണിയന്‍ ഭാരവാഹികള്‍ പറയുന്നത്. 7000 പേര്‍ക്ക് സബ്‌സിഡി നഷ്ടപ്പെട്ടുവെന്ന കണക്ക് ശരിയല്ലെന്നും അവര്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018