Keralam

എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് തിരിച്ചടി; മൂന്നാറിലെ പഞ്ചായത്തിന്റെ നിര്‍മ്മാണത്തിന് ഹൈക്കോടതി സ്‌റ്റേ; നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ 

ഹൈക്കോടതി
ഹൈക്കോടതി

മൂന്നാറിലെ മുതിരപ്പുഴയാറിന് തീരത്ത് പഞ്ചായത്ത് നടത്തിവന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. സിപിഐ നേതാവിന്റെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി. മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ സ്റ്റേ ഉത്തരവ്. സബ് കളക്ടറെ അധിക്ഷേപിച്ച ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനടക്കം എട്ടുപേരെ എതിര്‍കക്ഷിയാക്കി സര്‍ക്കാരിന് വേണ്ടി എജിയുടെ ഓഫീസും ഹര്‍ജി നല്‍കിയിട്ടുണ്ടായിരുന്നു. ഈ രണ്ട് ഹര്‍ജികളും ഇനി ഒന്നിച്ചാണ് ഹൈക്കോടതി പരിഗണിക്കുക. സ്റ്റേ ഉത്തരവിട്ട ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇനി ഹര്‍ജികള്‍ പരിഗണിക്കുക.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത് തടയാനെത്തിയ സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് തിരിച്ചടിയാണ് കോടതി ഉത്തരവ്. പഞ്ചായത്തിന്റെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ആരാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന ചോദ്യത്തിനാണ് പഞ്ചായത്തിനേയും കരാറുകാരനേയും തള്ളി സര്‍ക്കാര്‍ മറുപടി നല്‍കിയത്.

എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. ഹൈക്കോടതി സ്റ്റേ നല്‍കിയതിനേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

സബ് കളക്ടറുടെ സത്യവാങ്മൂലത്തിൽ എസ് രാജേന്ദ്രൻ എംഎൽഎ അപമാനിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് മുന്നിലും, കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്തെ ജനക്കൂട്ടത്തിന് മുന്നിൽ വെച്ചും അപമാനിച്ചുവെന്ന് സബ് കളക്ടര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്.

നേരത്തെ മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെടണം, സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടണം എന്നീ കാര്യങ്ങള്‍ സബ് കളക്ടര്‍ അഡ്വക്കേറ്റ് ജനറലിന്റെ മുന്നില്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്ന ആവശ്യം എജി തള്ളിയെങ്കിലും മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റുകയും ഹര്‍ജി നല്‍കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018