Keralam

മുരളി കണ്ണമ്പള്ളിയുടെ മോചനത്തിന് ജനകീയ കൂട്ടായ്മ വേണമെന്ന് എംഎം ലോറന്‍സ്; തടവ് അന്യായമെന്ന് സെബാസ്റ്റ്യന്‍ പോള്‍  

മാവോയിസ്റ്റാണെന്ന് ആരോപിച്ച് വിചാരണയും ജാമ്യവുമില്ലാതെ പൂണെ യേര്‍വാഡ ജയിലില്‍ അടച്ചിരിക്കുന്ന മുരളി കണ്ണമ്പിള്ളിയുടെ മോചനത്തിനായി ജനങ്ങളുടെ കൂട്ടായ്മ ഉണ്ടാകണമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ്.

മുരളിയുടെ രാഷ്ട്രീയത്തോട് വിയോജിക്കുമ്പോഴും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയിലും സാമൂഹിക പ്രതിബദ്ധതയിലും ഒട്ടും സംശയമില്ലെന്ന് ലോറന്‍സ് പറഞ്ഞു. മുരളി കണ്ണമ്പള്ളിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മുരളി കൂട്ടായ്മ സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു സിപിഐഎം നേതാവിന്റെ പ്രതികരണം.

മുരളി കണ്ണമ്പിള്ളിക്ക് തന്റെ ആശയങ്ങളും രാഷ്ട്രീയവും പ്രചരിപ്പിക്കാനുള്ള അവകാശമുണ്ട്. ഹൃദ്രോഗിയായ അദ്ദേഹത്തിന് ജാമ്യവും ചികിത്സയും നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ലോറന്‍സ് ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമായ യേര്‍വാഡ ജയിലില്‍ മൂന്നേ മുക്കാല്‍ വര്‍ഷമായി മുരളിയെ അടച്ചിരിക്കുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടന അവകാശങ്ങളുടെ ലംലനവുമാണെന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുന്നതും വായിക്കാന്‍ പ്രസിദ്ധീകരണങ്ങള്‍ നല്‍കാത്തതും പ്രാഥമിക ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. ഭരണഘടനയുടേയും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും നിഷേധമാണിതെന്നും സെബാസ്റ്റ്യന്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ മനുഷ്യാവകാശങ്ങളും ചവുട്ടിയരക്കുന്ന യുഎപിഎ എന്ന കരിനിയമത്തിന്റെ ഇരയാണ് മുരളിയെന്ന് കണ്‍വെന്‍ഷനില്‍ അദ്ധ്യക്ഷനായിരുന്ന റിട്ട. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ പ്രസ്താവിച്ചു. വായിക്കാനും എഴുതിയ ലേഖനങ്ങളും പുസ്തകവും പ്രസിദ്ധീകരിക്കാനുമുള്ള അവകാശം പോലും തടയുന്നത് ഭരണഘടന വിരുദ്ധമാണ്. ഇതിനെതിരെ ജനാധിപത്യപരമായ ജനകീയ ഐക്യം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പി സി ഉണ്ണിച്ചെക്കന്‍, കെ കെ കൊച്ച്, പി ജെ ജയിംസ്, സി ആര്‍ നീലകണ്ഠന്‍, അഡ്വ. കെ എസ് മധുസൂദനന്‍, എന്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പ്രതിഷേധകൂട്ടായ്മയില്‍ പങ്കെടുത്തു. ഒരു കേസില്‍ പോലും പ്രതിയല്ലാത്ത മുരളി കണ്ണമ്പള്ളിയെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെതിരെ വിപുലമായ പ്രചാരണ പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് ജസ്റ്റിസ് ഫോര്‍ മുരളി കണ്‍വെന്‍ഷന്‍ തീരുമാനമെടുത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018