Keralam

ജോസ് കെ മാണിയുടെ കേരളയാത്ര സമാപനത്തില്‍ പിജെ ജോസഫ് പങ്കെടുക്കില്ല; രണ്ടാം സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത മുറുകുന്നു 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രണ്ടാം സീറ്റിനെ ചൊല്ലിയുളള തര്‍ക്കം കേരള കോണ്‍ഗ്രസ് എമ്മില്‍ മുറുകുന്നു. ജോസ് കെ മാണി നടത്തുന്ന കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്ന് പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് വിട്ടു നില്‍ക്കും.

പതിനഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ നിന്നാണ് പിജെ ജോസഫ് വിട്ടു നില്‍ക്കുന്നത്. ദുബായില്‍ നടക്കുന്ന ലോക കേരള സഭയില്‍ പങ്കെടുക്കണമെന്നാണ് ഔദ്യോഗികമായ വിശദീകരണം നല്‍കുന്നത്. കേരളയാത്രയുടെ സമാപന സമ്മേളനത്തെക്കുറിച്ച് നേരത്തെ തന്നെ ധാരണയുണ്ടായിട്ടുണ വിട്ടു നില്‍ക്കുന്നത് സീറ്റുമായി സംബന്ധിച്ച് തന്റെ എതിര്‍പ്പറിയിക്കുന്നതിന്റെ ഭാഗമാണെന്നാണ് സുചന.

മുന്‍പ് യാത്ര തൊടുപുഴയിലെത്തിയപ്പോഴും ജോസഫ് വിഭാഗം പ്രതിഷേധമറിയിച്ചിരുന്നു. യാത്രയ്ക്ക് തണുപ്പന്‍ പ്രതികരണമായിരുന്നു മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് ഒപ്പം ഉദ്ഘാടകനായ പിജെ വേദിയിലെത്തിയത് ഒന്നര മണിക്കൂര്‍ വൈകിയായിരുന്നു.

രണ്ടാം സീറ്റ് ആവശ്യപ്പെട്ട് നേരത്തെ തന്നെ ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നുവെങ്കിലും മാണി വിഭാഗത്തിന് അതില്‍ താത്പര്യമില്ലായിരുന്നു. ആവശ്യം തുടര്‍ച്ചയായി ജോസഫ് ഉന്നയിച്ചിരുന്നുവെങ്കിലും ഒരു സീറ്റ് മാത്രമേ നല്‍കു എന്നതായിരുന്നു യുഡിഎഫിന്റെ നിലപാട് . ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് ലഭിച്ച സാഹചര്യത്തില്‍ മാണി വിഭാഗത്തിന് ഒരു സീറ്റ് മതിയെന്ന നിലപാടിനോടാണ് താത്പര്യം.

അധിക സീറ്റ് ലഭിക്കില്ലെന്ന് പിജെ ജോസഫിനും അറിയാമെങ്കിലും ലഭിച്ച കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തന്റെ അഭിപ്രായം കൂടിയുണ്ടാകണമെന്ന ആവശ്യം ശക്തിപ്പെടുത്താനായിട്ട് കൂടിയാണ് പ്രതിഷേധം.

രണ്ടാം സീറ്റ് ആവശ്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്നും പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. പാര്‍ട്ടിക്ക രണ്ട് സീറ്റിനര്‍ഹതയുണ്ടെന്നും ലയനം കൊണ്ട് വലിയ ഗുണമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ജോസഫ് തുറന്നടിച്ചതോടെയായിരുന്നു പൊട്ടിത്തെറിയുടെ സാധ്യത ഉടലെടുത്തത്.

ജോസ് കെ മാണിയുടെ കേരളയാത്ര പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാതെയാണെന്നും ജോസഫ് പറഞ്ഞിരുന്നു. കെഎം മാണിക്കെതിരെ രൂക്ഷപരാമര്‍ശങ്ങള്‍ നടത്തി പുറത്തുപോയ പി സി ജോര്‍ജ്, ജോസഫിന്റെ പ്രാാര്‍ഥനായജ്ഞത്തിനെത്തിയതും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രണ്ടില പിളരുമോ എന്ന ചര്‍ച്ചകള്‍ക്ക് കാരണമായി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018