Keralam

കേരളത്തിന്റെ വേദനയൊപ്പാന്‍ സത്‌നാംസിങിന്റെ അച്ഛനും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ

അമൃതാനന്ദയി മഠത്തില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശി സത്‌നാം സിങിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി. സത്‌നാമിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ തോമസിനാണ് തുക കൈമാറിയത്.

മഠാധിപയെ വധിക്കാന്‍ ശ്രമിച്ച മതതീവ്രവാദിയാണ് സത്‌നാം എന്ന് ആരോപിച്ചാണ് അമൃതാനന്ദമയി മഠത്തില്‍ വെച്ച് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചത്.

നിയമവിദ്യാര്‍ത്ഥിയായിരുന്ന സത്നാം സിങ്ങിനെ 2012 മെയ് മാസത്തിലാണ് ഗയ ജില്ലയിലെ ഷെര്‍ഗാട്ടിയിലുള്ള വീട്ടില്‍ നിന്നും കാണാതാകുന്നത്. ഓഗസ്റ്റ് ഒന്നാം തിയ്യതി പൊലീസ്‌ കസ്റ്റഡിയിലെടുത്ത സത്നാം ഓഗസ്റ്റ് നാലിന് കൊലപ്പെട്ടു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന സത്നാം അമൃതാനന്ദമയി മഠത്തിനകത്ത് വച്ച് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. ഇവിടെ നിന്നും പൊലീസ്‌ കസ്റ്റഡിയിലെടുത്ത സത്നാമിന് ആന്തരാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടായിരുന്നു.

മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതോടെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. ഇതിനിടെ സത്നാമിന്റെ പിതൃസഹോദരനെത്തി മാനസികാസ്വാസ്ഥ്യത്തിന് തെളിവുകള്‍ നല്‍കിയെങ്കിലും ജാമ്യമില്ലാത്ത കുറ്റങ്ങളാണ് ഇയാളുടെ മേല്‍ ചാര്‍ത്തിയത്.

പേരൂര്‍ക്കടയില്‍ വെച്ചാണ് സത്നാം മരണപ്പെടുന്നത്. അന്തേവാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചതായാണ് പൊലീസ്‌ ഭാഷ്യം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശരീരത്തിലുള്ള 77 മുറിവുകളും വൃക്കക്കും തലക്കും പരിക്കും ഇയാളുടെ ദേഹത്തുണ്ട്. ഇവയില്‍ 24 എണ്ണം 3 ദിവസത്തിനുള്ളില്‍ സംഭവിച്ചതാണ്. മരണകാരണമായ ഈ മുറിവുകള്‍ ഉള്ളപ്പോഴും മരണം നടന്ന ദിവസത്തെ സംഘട്ടനം മാത്രമാണ് കുറ്റപത്രം പ്രകാരം മരണത്തിന് ഹേതു. ഈ സംഘട്ടനത്തില്‍ പങ്കാളികളായവര്‍ മാത്രമാണ് പ്രതികള്‍. വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിനെ പൂര്‍ണ്ണമായും അന്വേഷണത്തില്‍ നിന്നും ഒഴിവാക്കി.

കേസ് തള്ളിയെങ്കിലും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് വേണ്ടിയാണ് സത്‌നാം സിംങിന്റെ പിതാവ് കേരളത്തിലെത്തിയത്.

നേരത്തെ സത്‌നാമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം എന്ന നിലയില്‍ കേരളസര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കിയിരുന്നു. ഈ തുകയും സത്‌നാമിന്റെ കുടുംബ സ്വത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമാഹരിക്കുന്ന വലിയൊരു തുകയും ഉപയോഗപ്പെടുത്തി ബിഹാറിലെയും കേരളത്തിലെയും കുട്ടികളുടെ വിദ്യാഭ്യാസ വികസനമടക്കമുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ കുടുംബം തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കും. ഒരു ലക്ഷം രൂപയുടെ ' സത്‌നാം സിംഭ് മാനവ സേവാ പുരസ്‌കാരം' വര്‍ഷംതോറും സമ്മാനിക്കാനും പരിപാടി തയ്യാറായി വരുന്നതായി പിതാവ് ഹരീന്ദ്രകുമാര്‍ സിംങ് അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018