Keralam

‘ഊരുകൂട്ടങ്ങള്‍ക്ക് ഗ്രാമസഭാ പദവി അംഗീകരിക്കുന്ന നിയമം വേണം, സാമൂഹ്യനീതി ഉറപ്പുവരുത്തണം’; വിഎസ് അച്യുതാനന്ദന് ആദിവാസി ഗോത്രമഹാസഭയുടെ നിവേദനം

പട്ടികവര്‍ഗക്കാര്‍ക്ക് സാമൂഹ്യനീതി നടപ്പാക്കണമെന്നും നിയമനിര്‍മ്മാണങ്ങള്‍ സാധ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന് ആദിവാസി ഗോത്രമഹാസഭ നിവേദനം സമര്‍പ്പിച്ചു. നിയമനിര്‍മാണങ്ങളും ചട്ടങ്ങളും മറ്റ് സാധ്യമായ ഭരണപരിഷ്‌കാര നടപടികളും ആവിഷ്‌കരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് പറഞ്ഞാണ് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്റെ നേതൃത്വത്തില്‍ നിവേദനമയച്ചത്.

പഞ്ചായത്തീരാജ് നിയമം നടപ്പിലാക്കുമ്പോള്‍ പ്രസ്തുത നിയമവും നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെങ്കിലും വേണ്ട പ്രാധാന്യം നല്‍കിയിട്ടില്ല. ആയതിനാല്‍ കേരളത്തിന് അനുയോജ്യമായ നിലയില്‍ നിയമനിര്‍മ്മാണത്തിന് വേഗത കൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെടണമെന്ന് നിവേദനത്തില്‍ പറയുന്നു.

കോടിക്കണക്കിന് രൂപ ബഡ്ജറ്റില്‍ പട്ടികവര്‍ഗ ക്ഷേമത്തിന് വകയിരുത്തുന്നുണ്ടെങ്കിലും ആദിവാസി ഗ്രാമസഭകള്‍ക്ക് സ്വയം തീരുമാനമെടുക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണവകുപ്പ്, പട്ടികവര്‍ഗ്ഗ വകുപ്പ് തുടങ്ങിയ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ത്രിതല പഞ്ചായത്തീരാജ് നിയമം വന്നതിനുശേഷം 'ഗുണഭോക്താക്കളെ' കണ്ടെത്താനുള്ള ഒരു വേദിയായി മാത്രം ആദിവാസി ഗ്രാമസഭകളെ ചുരുക്കിയതായും 1999ലെ ചില സര്‍ക്കാര്‍ ഉത്തരവുകളില്‍ കാണാം.

പ്രസ്തുത ഉത്തരവിന്റെ മറവില്‍ പഞ്ചായത്ത് അധികൃതര്‍, പട്ടികവര്‍ഗ വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അവരുടെ ആവശ്യാര്‍ത്ഥം ഗ്രാമസഭ വിളിച്ചുചേര്‍ക്കുകയും ആവശ്യമായ രീതിയില്‍ മിനിട്സുകള്‍ രേഖപ്പെടുത്തി, പ്രസ്തുത രേഖകള്‍ ദുരുപയോഗം ചെയ്തു വരികയുമാണ്. ഫലത്തില്‍ ഗ്രാമസഭയുടെ അധിപന്മാര്‍ പഞ്ചായത്ത് അധികൃതര്‍, പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രമോട്ടര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരായി മാറിയിരിക്കുന്നു.

വികസന ഫണ്ടിന്റെ വിനിയോഗത്തില്‍ അഴിമതി നടക്കുന്നതിന് ഒരു പ്രധാന കാരണം ഗ്രാമസഭയുടെ അധികാരം കവര്‍ന്നെടുത്തതാണ്. പിഇഎസ്എ നിയമത്തിന് അംഗീകാരം ലഭിച്ചാല്‍ ഇത് മറികടക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ നിയമം പ്രാബല്യത്തിലില്ലെങ്കിലും ആദിവാസി ഊരുകളുടെ ജനാധിപത്യം അംഗീകരിക്കേണ്ടതുണ്ട്. ആയതിനാല്‍ ഊരു കൂട്ടങ്ങള്‍ക്ക് ഗ്രാമസഭ പദവി അംഗീകരിക്കുന്ന ഒരു സംസ്ഥാന നിയമത്തിന് രൂപം നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നും അപേക്ഷയിലുണ്ട്.

ഗ്രാമസഭകളുടെ അധികാരത്തില്‍ കൈകടത്തുന്നത് കുറ്റകരമാക്കുകയും വേണം. ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നപ്പോള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഗ്രാമസഭകള്‍ക്ക് അംഗീകാരം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നെങ്കിലും പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്തിയില്ല.

പട്ടികവര്‍ഗ ജനസംഖ്യയില്‍ ആധിക്യമുള്ള മേഖലകളായ വയനാട്, കാസര്‍ഗോഡ്, അട്ടപ്പാടി, ഇടുക്കി എന്നിവിടങ്ങളിലേക്ക് അധികാരം വികേന്ദ്രീകരിക്കപ്പെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പട്ടികവര്‍ഗ വകുപ്പിന് പ്രത്യേക പദവി നല്‍കുകയും പ്രത്യേക മന്ത്രാലയം നിലവില്‍ വരികയും വേണം. ആവശ്യമെങ്കില്‍ തദനുസൃതമായ മാറ്റം ബിസിനസ് നിയമങ്ങളില്‍ വരുത്താന്‍ നിര്‍ദ്ദേശം നല്‍കണം. അഭ്യസ്തവിദ്യരായ പട്ടികവര്‍ഗക്കാര്‍ക്ക് പ്രത്യേക റിക്രൂട്ട്മെന്റ് നിര്‍ദ്ദേശിക്കണം.

എസ്ടി വിഭാഗങ്ങളുടെ സാമ്പത്തിക വികസനത്തിന് പ്രത്യേക കോര്‍പ്പറേഷന് രൂപം നല്‍കണമെന്നും പ്രത്യേക പദവിയിലുള്ള കമ്മീഷന്‍ വേണമെന്നും ആവശ്യത്തിലുണ്ട്. വന്‍കിട കുത്തക കമ്പനികള്‍ അനധികൃതമായി കൈവശം വെയ്ക്കുന്ന ഭൂമി ഏറ്റെടുത്ത് ആദിവാസികള്‍ക്കും മറ്റ് ഭൂരഹിതര്‍ക്ക് നല്‍കാനുള്ള നിയമം നിര്‍ദ്ദേശിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018