Keralam

എസ് രാജേന്ദ്രനെ സിപിഐഎം ശാസിച്ചു; പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്; സബ് കളക്ടര്‍ക്കെതിരായ അധിക്ഷേപത്തില്‍ അച്ചടക്ക നടപടി സ്ഥിരീകരിച്ച് കോടിയേരി

സബ്കളക്ടര്‍ രേണുരാജിനെ അപമാനിച്ച ദേവികുളം എംഎല്‍എക്കെതിരെ സിപിഐഎം അച്ചടക്ക നടപടി സ്വീകരിച്ചു. രാജേന്ദ്രനെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ശാസിച്ചു, പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജേന്ദ്രന്റെ നടപടി അപക്വവും തെറ്റായതുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണം തടഞ്ഞ സബ്കളക്ടര്‍ രേണുരാജിനെ ബുദ്ധിയില്ലാത്തവള്‍ എന്ന് വിളിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ചിരുന്നു. സംഭവത്തില്‍ സ്പീക്കര്‍ക്കും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കും അവര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും സിപിഐയും സബ്കളക്ടറെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

മൂന്നാറിലെ അനധികൃത കയ്യേറ്റത്തേക്കുറിച്ചും നടപടിയെടുത്തപ്പോള്‍ നേരിടേണ്ടിവന്ന അനുഭവങ്ങളും ചൂണ്ടിക്കാട്ടി ദേവികുളം സബ്കളക്ടര്‍ രേണു രാജ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ അധിക്ഷേപവും റിപ്പോര്‍ട്ടിലുണ്ട്. എംഎല്‍എ പൊതുജനമധ്യത്തില്‍ അധിക്ഷേപിച്ചു, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി എന്നീ കാര്യങ്ങള്‍ രേണു രാജ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ദേവികുളം സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു . എസ് രാജേന്ദ്രന്റെ പരാമര്‍ശം അനുചിതമാണെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. എംഎല്‍എയുടെ പരാമര്‍ശം പാര്‍ട്ടി നിലപാടിന് എതിരാണെന്നും സിപിഐഎം ജില്ലാ നേതൃത്വം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018