Keralam

രാജകുടുംബമല്ല, അവര്‍ സാധരണ പൗരന്മാര്‍, പത്മനാഭ സ്വാമി ക്ഷേത്രകാര്യത്തില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍  

ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് തിരുവിതാംകൂറിലെ മുന്‍ രാജകുടുംബത്തിന് പ്രത്യേക അവകാശങ്ങള്‍ ഇല്ലെന്നും അവര്‍ സാധാരണ പൗരന്മാര്‍ മാത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ മുന്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വാദം ഇന്നും തുടരും.

മുന്‍ രാജകുടുംബത്തിന് ട്രസ്റ്റി സ്ഥാനം നല്‍കിയത് താല്‍ക്കാലിക സംവിധാനമെന്ന നിലയ്ക്ക് മാത്രമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. ജസ്റ്റീസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട മുന്‍ രാജകുടുംബത്തിന്റെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്രഭരണത്തിന് അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്ന് ഇപ്പോഴത്തെ ട്രസ്റ്റി രാമവര്‍മ്മ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ജഡ്ജിയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം എന്നിവ നിര്‍ദ്ദേശിക്കുന്ന ഒരോ അംഗങ്ങളും ട്രസ്റ്റി നിര്‍ദ്ദേശിക്കുന്നയാളും തന്ത്രിയുടെ പ്രതിനിധിയും ഉള്‍പ്പെട്ട സമിതി വേണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ രാജകുടുംബത്തിന്റെ വാദങ്ങളെ എതിര്‍ത്തു. ഭരണഘടനയുടെ 26-ാം ഭേദഗതി നിലവില്‍ വന്നതോടെ പ്രിവിപേഴ്‌സ് ഇല്ലാതായെന്നും രാജാവ് എന്ന പദവിയും ഇല്ലാതായെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. എല്ലാ പൗരന്മാര്‍ക്കുമുള്ള അവകാശങ്ങള്‍ മാത്രമാണ് മുന്‍ രാജകുടുംബത്തിനും ഉള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വാദം ഇന്നും തുടരും.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന്‌ നേരത്തെ മുന്‍ രാജകുടുംബം നിലപാട് തിരുത്തിയിരുന്നു. ക്ഷേത്ര സ്വത്ത് വിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്നും ക്ഷേത്രഭരണം തങ്ങളുടെ അവകാശമാണെന്ന നിലപാടും നേരത്തെ മുന്‍ രാജകുടുംബം കൈകൊണ്ടിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018