Keralam

‘യുവതി പ്രവേശനം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല, വിലക്ക് അവിഭാജ്യമായ ആചാരമല്ല’; എന്‍എസ്എസ് വാദങ്ങള്‍ പൊളിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ശബരിമലയില്‍ യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അത്തരം വാദങ്ങള്‍ സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണ്. എന്‍എസ്എസ് നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ ആണ് സര്‍ക്കാരിന്റെ നിലപാട് എഴുതി നല്‍കിയിരിക്കുന്നത്. ഒരു മതത്തിലെയോ, പ്രത്യേക വിഭാഗത്തിന്റെയോ അനുപേക്ഷണീയം ആയ ആചാരമാണോ യുവതി പ്രവേശന വിലക്ക് എന്നാണ് ഭരണഘടന ബെഞ്ച് പരിശോധിക്കേണ്ടത് എന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

യുവതീ പ്രവേശന വിലക്ക് ശബരിമലയിലെ ആചാരങ്ങളുടെ അവിഭാജ്യ ഘടകമല്ല. പത്ത് വയസ്സ് ഉള്ള പെണ്‍കുട്ടി പോലും അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം അംഗീകരിക്കാന്‍ ആകില്ല. 2007 വരെ 35 വയസ്സ് കഴിഞ്ഞ യുവതികള്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ആകാം ആയിരുന്നു. 2007 ലാണ് ഇത് 60 വയസ്സായി ഉയര്‍ത്തിയത്. 35 വയസ്സ് ഉള്ള യുവതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ആകാമെങ്കില്‍ ശബരിമലയില്‍ പ്രവേശിക്കുകയും ചെയ്യാം എന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ശബരിമലയിലെ അയ്യപ്പഭക്തരെന്നത് പ്രത്യേക വിഭാഗമല്ല. കേരളത്തിലെ നിരവധി അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രായഭേദമെന്യേ ദര്‍ശനം നടത്തുന്നുണ്ട്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സാധ്യമല്ല എന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

എന്‍എസ്എസ് ഉള്‍പ്പെടെയുള്ളവരുടെ പുനഃപരിശോധന ഹര്‍ജികളില്‍ ഓരോരുത്തര്‍ക്കുമായുള്ള മറുപടി എന്ന രൂപത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം.

ശബരിമലയിലെ യുവതി പ്രവേശനം വിലക്കുന്നത് ആചാരപരമായ സമ്പ്രദായം ആണെന്ന അഭിഭാഷകന്‍ വെങ്കിട്ട രാമന്റെ വാദം തെറ്റാണ്. ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നല്‍കുന്നില്ല.

ഭരണഘടന ബെഞ്ചിന്റെ വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവിക നീതി നിഷേധിക്കും എന്ന ഹര്‍ജിക്കാരി ഉഷ നന്ദിനിയുടെ അഭിഭാഷകന്റെ വാദവും തെറ്റാണെന്ന് സര്‍ക്കാര്‍ എഴുതി നല്‍കി. വിധി ബാധകം ആകുന്ന എല്ലാവേരയും കോടതിക്ക് കേള്‍ക്കാന്‍ കഴിയില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഇപ്പോള്‍ നടന്നിരിക്കുന്നത് പ്രാഥമിക വാദമാണ്. ഏതെങ്കിലും സാഹചര്യത്തില്‍ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായാല്‍ കൂടുതല്‍ വിശദീകരണത്തിന് അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018