Keralam

പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ സഹായം ലഭിച്ചില്ല; കൈക്കൂലി നല്‍കാന്‍ വൃക്ക വില്‍ക്കാനുണ്ടെന്ന് വീട്ടുചുമരില്‍ പരസ്യം നല്‍കി വൃദ്ധ ദമ്പതികള്‍ 

പ്രളയത്തില്‍ തകര്‍ന്ന് വീട് നന്നാക്കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങി വൃദ്ധ ദമ്പതികള്‍. അടിമാലി വെളളത്തൂവലിലെ 72 കാനായ ജോസഫും ഭാര്യയുമാണ് വൃക്ക വില്‍പ്പനയ്ക്ക് എന്ന് വീട്ടു ചുമരില്‍ പരസ്യം നല്‍കിയിരിക്കുന്നത്.

ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് മെമ്പറിനും കൈക്കൂലി കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ ഇതുവരെ ആനുകൂല്യമൊന്നും കിട്ടിയിട്ടില്ലെന്നും അതിനാല്‍ ആണ് വൃക്ക നല്‍കാമെന്ന പരസ്യം നല്‍കിയതെന്നും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ പറയുന്നു.

വെളളത്തൂവലിലെ 12ാം വാര്‍ഡില്‍ മുസ്ലീം പളളിപ്പടിക്കു സമീപത്താണ് ജോസഫും ഭാര്യ ആലീസും താമസിക്കുന്നത്. കഴിഞ്ഞ ആഗസ്തിലുണ്ടായ പ്രളയത്തില്‍ ഉരുള്‍പൊട്ടിയാണ് ഇവരുടെ വീട് തകര്‍ന്നത്.

സഹായത്തിനായി നിരവധി ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും ഒരു സഹായവും ഇതുവരെ ലഭിച്ചില്ലെന്ന് ജോസഫ് പറയുന്നു. ഇതോടെയാണ് അദ്ദേഹം വൃക്ക വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡ് വീട്ടു ചുമരില്‍ വെച്ചത്. ആറുമാസമായിട്ടും സഹായം ലഭിക്കാത്തത് കൈക്കൂലി നല്‍കാത്തത് കൊണ്ടാണെന്ന് ജോസഫ് ആരോപിച്ചു.

അനാരോഗ്യം മൂലം പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ മറ്റു വഴികള്‍ ഇല്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ലെന്നും തകര്‍ന്ന ഭാഗത്ത് വാടകക്കാരുണ്ടായതുമാണ് പ്രശ്‌നത്തിന് കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018