Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില്‍ അഴിച്ചുപണി; 16 ഐപിഎസുകാര്‍ക്ക് സ്ഥലംമാറ്റം 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഏഴ് ജില്ലാ പൊലീസ് മേധാവിമാരടക്കം 16 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം. എസ്ബിസിഐഡി സെക്യൂരിറ്റി ഡിഐജി എ അക്ബറിനെ ഇന്റലിജന്‍സ് ഡിഐജിയായി നിയമിച്ചു. പാലക്കാട് ജില്ല പൊലീസ് മേധാവിയായിരുന്ന ദേബേഷ് കുമാര്‍ ബെഹ്‌റയെ പാലക്കാട് കെഎപി രണ്ടാം ബറ്റാലിയന്‍ കമാന്ററായും നിയമിച്ചു.

എകെ ജമാലുദീനാണ് പുതിയ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍.

കോഴിക്കോട് റൂറല്‍ പൊലീസ് മേധാവിയായിരുന്ന ജി ജയ്‌ദേവിനെ പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായി നിയമിച്ച ഒഴിവിലാണ് എംഎസ്പി കമാന്ററായിരുന്ന യു അബ്ദുള്‍ കരീമിനെ മാറ്റി നിയമിച്ചത്. പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായിരുന്ന ടി നാരായണനെ പൊലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു.

കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡോ എ ശ്രീനിവാസിനെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ ചുമതലയുള്ള ക്രൈം ബ്രാഞ്ച് എസ്പിയാക്കി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന പിഎസ് സാബുവാണ് പുതിയ പാലക്കാട് ജില്ല പൊലീസ് മേധാവി.

കോഴിക്കോട് സിറ്റി ഡിസിപിയായിരുന്ന ജയിംസ് ജോസഫിനെ കാസര്‍ഗോഡ് ജില്ല പൊലീസ് മേധാവിയായും തീവ്രവാദ വിരുദ്ധ സംഘം എസ്പിയായിരുന്ന എകെ ജമാലുദ്ദീനെ കോഴിക്കോട് സിറ്റി ഡിസിപിയായും നിയമിച്ചു.

പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവന്‍സസ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് തസ്തികയിലുണ്ടായിരുന്ന ജെ സുകുമാരപിള്ളയെ എസ്ബി സിഐഡി സുരക്ഷാ വിഭാഗം എസ്പിയാക്കി.

എംകെ പുഷ്‌കരനെ എസ്ബിസിഐഡി തൃശൂര്‍ റേഞ്ച് എസ്പിയായി നിയമിച്ചു. കാര്‍ത്തികേയന്‍ ഗോകുലചന്ദ്രനെ അടൂരിലെ കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡറായും നിയമിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018