Keralam

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂരെത്തിച്ചു; അന്ത്യാഞ്ജലി അര്‍പ്പിച്ച് മന്ത്രിമാര്‍; വിലാപയാത്രയായി ജന്മനാട്ടിലേക്ക് 

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു. ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ച മൃതദേഹം വിമാനത്താവളത്തില്‍ പ്രത്യേക സജ്ജീകരിച്ച സ്ഥലത്ത് പൊതുദര്‍ശനത്തിന് വെച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇപി ജയരാജന്‍ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എകെ ശശീന്ദ്രനാണ് റീത്ത് സമര്‍പ്പിച്ചത്.

ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം ഭൗതിക ശരീരം വിലാപയാത്രയായി ജന്മനാടായ ലക്കിടിയിലേക്ക് കൊണ്ടുപോകുകയാണ്.

വയനാട്ടിലേക്ക് കൊണ്ടുപോകും വഴി തൊണ്ടയാട് ബൈപ്പാസിന് സമീപം രണ്ട് മിനിറ്റ് നേരം ആദരാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, മേയര്‍ എന്നിവരെത്തി അന്തിമോപചാരം അര്‍പ്പിക്കും.

വസന്തകുമാര്‍ പഠിച്ച ലക്കിടി എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സൈനിക ബഹുമതികളോടെ സംസ്‌കാരം. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ടിപി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനുമാകും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത്.

വസന്തകുമാറിന്റെ കുടുംബത്തിനായി എല്ലാ സാമ്പത്തിക സഹായങ്ങളും ചെയ്യുമെന്ന് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തോമസ് ഐസക്, കെടി ജലീല്‍, സികെ ശശീന്ദ്രന്‍, എന്നിവരും കരപ്പൂരില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഗവര്‍ണറുടെ പ്രതിനിധിയായി മലപ്പുറം കളക്ടറാണ് മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചത്.

ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തിയ വസന്തകുമാര്‍ കഴിഞ്ഞ് ഒമ്പതാം തീയതിയാണ് കശ്മീരിലേക്ക് മടങ്ങിയത്. 82ാം ബറ്റാലിയന്‍ അംഗമായാണ് വസന്തകുമാര്‍ ശ്രീനഗറിലെത്തുന്നത്. 18 വര്‍ഷമായി സേനാംഗമാണ്. രണ്ട് വര്‍ഷം കൂടി കഴിഞ്ഞ് വിരമിക്കാനിരിക്കെയാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

40 സിആര്‍പിഎഫ് ജവാന്‍മാരാണ് ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ടത്.

അത്യുഗ്ര സ്ഫോടനശേഷിയുളള അറുപത് കിലോ ആര്‍ഡിഎക്സാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നും ജയ്ഷെ ഭീകരന്‍ ആദില്‍ അഹമ്മദ് വാഹനവ്യൂഹത്തിലേക്ക് സഞ്ചരിച്ച വാഹനം ഇടിച്ചുകയറ്റിയില്ലെന്നും സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പകരം സമീപത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍. നേരത്തെ മഹേന്ദ്രയുടെ എസ്യുവിയില്‍ 350 കിലോ ഐഇഡിയുമായി സൈനികരുടെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയാണെന്നാണ് കരുതിയിരുന്നത്.

എന്നാല്‍ എസ്യുവി അല്ല സെഡാന്‍ മോഡല്‍ വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ വെളിവായി. ഇടതു വശത്തു കൂടി വാഹനവ്യൂഹത്തിനടുത്തേക്ക് കയറിവന്ന് സമീപത്തെത്തി പൊട്ടിച്ചിതറുകയായിരുന്നു ചാവേര്‍.

അത്യുഗ്ര സ്ഫോടനമാണ് ഉണ്ടായത്, ഒരു മൃതദേഹം 80 മീറ്റര്‍ അകലെയാണ് തെറിച്ചുവീണത്. ശരീരാവശിഷ്ടങ്ങള്‍ ദേശീയപാതയില്‍ 100 മീറ്റര്‍ ചുറ്റളവില്‍ വരെ ചിന്നിചിതറിയിരുന്നു. സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് തകര്‍ന്ന് തരിപ്പണമായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018