Keralam

സോളാര്‍: ഒരു കേസില്‍ സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു; നടപടി ഒന്നരക്കോടി തട്ടിയ കേസില്‍ 

സോളാര്‍ സാമ്പത്തിക ഇടപാടില്‍ വ്യവസായിയായ ടിസി മാത്യുവില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു. ഗാര്‍ഹികാവശ്യത്തിനായുള്ള സോളാര്‍ പാനലിന്റെയും കാറ്റാടി യന്ത്രങ്ങളുടെയും വിതരണാവകാശം വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ ഇവര്‍ തട്ടിയെടുത്തുന്നു എന്നാണ് കേസ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

മൊത്തവിതരണാവകാശം വാഗ്ദാനം ചെയ്ത് ഒന്നര കോടി രൂപ തട്ടിയെടുത്തുന്നുവെന്നാണ് കേസ്.

സിവില്‍ കേസിന്റെ പരിധിയില്‍ വരുന്ന കേസാണിത്. ഇരുവരുമായി ഏര്‍പ്പെട്ട കരാറുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. കോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്നതല്ലെന്നും ക്രിമിനല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഇരുവരെയും വെറുതെ വിട്ടത്.

ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആര്‍ബി നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണനും കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലക്ഷ്മി നായര്‍ എന്ന പേരിലുമാണ് സരിയ എസ് നായരും ഇടപാടിനായി ടിസി മാത്യുവിനെ സമീപിച്ചത്.

സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാരുമായി കരാറുണ്ടാക്കാന്‍ പോകുകയാണെന്നും പദ്ധതിയില്‍ മുതല്‍മുടക്കണമെന്നുമാണ് മാത്യുവിനോട് ഇരുവരും ആവശ്യപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടം മൊത്തവിതരാണാവകാശവും വാഗ്ദാനം ചെയ്തു.

സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ടിസി മാത്യു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കണ്ട് കാര്യം ധരിപ്പിച്ചു. എന്നാല്‍ അദ്ദേഹം അതില്‍ നടപടിയെടുത്തില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറങ്ങിയ ഉടന്‍ സരിത തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും മാത്യു പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018