Keralam

കോടതി നടപടികളുമായി സഹകരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ്; അക്രമ സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ല, പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്

അര്‍ധരാത്രിയില്‍ ഹര്‍ത്താലാഹ്വാനം ചെയ്തതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തതില്‍ നിയമനടപടിയുമായി സഹകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനോ അക്രമസമരത്തിനോ ആഹ്വാനം ചെയ്തിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെട്ടതിലുളള പ്രതിഷേധം മാത്രമാണ് നടത്തുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഹൈക്കോടതി ഇടപെടല്‍ മാനിക്കുന്നു. എന്നാല്‍ ഇന്നലെ രണ്ട് സഹപ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഷുഹൈബ് മോഡലിലാണ് കൊന്നിരിക്കുന്നത്, 13 സെമി ആഴത്തിലുള്ള മുറിവാണ് ശരത് ലാലിന്റെ തലയക്ക് പിന്നിലേറ്റത്. മുഖത്ത് വെട്ടേറ്റത് ടിപി ചന്ദ്രശേഖരന്‍ മോഡലിലാണ്, ഇത് സിപിഐഎമ്മിന്റെ ആയുധ പരിശീലന കളരിയില്‍ നിന്നു വന്നവരാണ്. കൊലപാതകമുണ്ടായാല്‍ ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും വികാരം മാനിക്കേണ്ട ബാധ്യത എനിക്കുണ്ട് അതിനാലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഡീന്‍ കുര്യാക്കോസ്

അക്രമസമരത്തിന് ആഹ്വാനം ചെയ്തിട്ടില്ല, മാന്യമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എവിടെ എങ്കിലും വികാരപരമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവരെ നിയന്ത്രിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയും പക്ഷേ അതിലും വലിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഭരണകൂട ഭീകരതയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും മറുപടി പറയണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഇന്നലെ കാസര്‍ഗോഡ് പെരിയയിലുണ്ടായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് അര്‍ധരാത്രി യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ആദ്യം കാസര്‍ഗോഡ് ജില്ലയില്‍ മാത്രമായിരുന്നു ആഹ്വാനം എങ്കിലും പിന്നീട് ഫേസ്ബുക്കിലൂടെ സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.

മുന്‍കൂട്ടി പ്രഖ്യാപിക്കാതെയുളള ഹര്‍ത്താല്‍ ആഹ്വാനത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുക്കുയായിരുന്നു. ജനുവരി മൂന്നിലെ ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനുായ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഹര്‍ത്താലില്‍ പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ബസുകളാക്രമിച്ചു. കടകളടപ്പിക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം കല്ലറയില്‍ അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളും വ്യാപാരികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ആറ്റിങ്ങലില്‍ ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018