Keralam

ഉത്തരവ് മാനിക്കാത്തവര്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി; മിന്നല്‍ ഹര്‍ത്താലില്‍ ഡീന്‍ കുര്യാക്കോസിനും ബെന്നി ബെഹനാനും നോട്ടീസ്‌ 

അര്‍ധരാത്രിയില്‍ ഹര്‍ത്താലാഹ്വാനം ചെയ്തതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ തുടങ്ങിയവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്രതീക്ഷിതമായി അര്‍ദ്ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടു കൂടി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും സ്വമേധയാ കേസെടുത്ത ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ജനുവരി മൂന്നിലെ ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ഇന്നലെ അര്‍ദ്ധരാത്രിയിലുണ്ടായ ഹര്‍ത്താല്‍ ആഹ്വാനം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി. കോടതി ഉത്തരവുകള്‍ മാനിക്കാത്തവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. പൊതുമുതലടക്കം നശിപ്പിച്ചാല്‍ അതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണഘടനാ വിരുദ്ധമായി കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ ജനപ്രാധിനിത്യ നിയമപ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ കഴിയുമോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകനോടും ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മാത്രമേ കമ്മീഷന് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയുവെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.

ഇന്നലെ കാസര്‍ഗോഡ് പെരിയയിലുണ്ടായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് അര്‍ധരാത്രി യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ആദ്യം കാസര്‍ഗോഡ് ജില്ലയില്‍ മാത്രമായിരുന്നു ആഹ്വാനം എങ്കിലും പിന്നീട് ഫേസ്ബുക്കിലൂടെ സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.

കോടതി നടപടികളുമായി സഹകരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് അറിയിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനോ അക്രമസമരത്തിനോ ആഹ്വാനം ചെയ്തിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെട്ടതിലുളള പ്രതിഷേധം മാത്രമാണ് നടത്തുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഹര്‍ത്താലില്‍ പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ബസുകളാക്രമിച്ചു. കടകളടപ്പിക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം കല്ലറയില്‍ അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളും വ്യാപാരികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ആറ്റിങ്ങലില്‍ ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018