Keralam

കൊലപാതകികളെ തള്ളി കോടിയേരി; ‘പ്രവര്‍ത്തകരെങ്കില്‍ സംരക്ഷിക്കില്ല, പാര്‍ട്ടി ബോധമുള്ളവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ ചെയ്യില്ല’ 

കാസര്‍ഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ പാര്‍ട്ടി തന്നെ മുന്‍കൈ എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സിപിഐഎം പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്ത് യാതൊരു അക്രമവും പാടില്ലെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതാണ്. ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയം അംഗീകരിക്കാത്തവരാണെന്നും ആര്‍ക്കും സംരക്ഷണം നല്‍കില്ലെന്നും കോടിയേരി പറഞ്ഞു.

സമാധാനപരമായ അന്തരീക്ഷം പാലിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇത്തരം ശ്രമങ്ങള്‍ അത് ദുര്‍ബലപ്പെടുത്തുകയാണ്. എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും അക്രമത്തിലേക്ക് പാടില്ല. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പങ്കുണ്ടെങ്കില്‍ അത് പൊലീസ് കണ്ടെത്തണം, അത്തരക്കാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

അവിടെ മുന്‍പ് നടന്ന സംഭവങ്ങളുടെ പേരില്‍ കൊലപാതകത്തെ ന്യായീകരിക്കില്ല, മനുഷ്യനെ വെട്ടിക്കൊല്ലാന്‍ പാടില്ല, അത് പ്രാകൃതമായ നിലപാടാണ്. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപേക്ഷിക്കണം. സിപിഐഎം അതിന് സന്നദ്ധമായ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി നിലപാടറിയുന്നവരാരും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സമയത്ത് ഇങ്ങനെ ചെയ്യില്ല. ഈ സംഭവം എതിരാളികള്‍ക്ക് സഹായകമായിട്ടാണ് മാറിയിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്‍

ഇന്നലെ രാത്രി കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ശരത്(27), കൃപേഷ്(21)എന്നിവരെയായിരുന്നു ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ച ശരത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്റുമാണ്. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ഇന്നലെ രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലായിരുന്നു സംഭവം. നേരത്തെ ഈ സ്ഥലത്ത് സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും ജീപ്പിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്.

സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ മര്‍ദിച്ച സംഭവത്തില്‍ 11 കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിസ്റ്റിലായിരുന്നു. ഇതില്‍ ശരത്തും ഉണ്ടായിരുന്നു. റിമാന്‍ഡ് തടവിന് ശേഷം ഇവര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിന്റെ പ്രതികാരമാണ് ഉണ്ടായതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018