Keralam

‘കയ്യും കാലും കൊത്തീട്ടാണെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ’; കൃപേഷിന്റെ അമ്മ  

ആശ്വസിപ്പിക്കാനെത്തുന്നവരുടെ നെഞ്ച് പൊള്ളിച്ച് കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അമ്മയുടെ വിലാപം. 'കയ്യും കാലും കൊത്തീട്ടാണെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ' എന്ന നിലവിളിയാണ് പെരിയയിലെ ഓലമേഞ്ഞ കൊച്ചുവീട്ടില്‍ നിന്നും ഉയരുന്നത്. കൃപേഷിന്റേയും ശരത് ലാലിന്റേയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ മാതാപിതാക്കള്‍ ജീവനറ്റ ശരീരങ്ങളിലേക്ക് വീണ് പൊട്ടിക്കരഞ്ഞു.

മൃതദേഹം ചിതയിലേക്ക് എടുക്കുന്നതിനിടെ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും പണിപ്പെട്ടു. കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ സ്ഥലത്ത് അടുത്തടുത്തായാണ് ഇരുവരുടേയും മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കാരച്ചടങ്ങിനിടെ കൃപേഷിന്റേയും ശരത്‌ലാലിന്റേയും സഹപ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി.

അച്ഛന്‍, അമ്മ രണ്ട് സഹോദരിമാര്‍ എന്നിവരടങ്ങുന്നതാണ് കൃപേഷിന്റെ കുടുബം. അച്ഛന്‍ പെയിന്റിങ് ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. ഓലമേഞ്ഞ ഒറ്റമുറി വീട്ടിലാണ് കൃപേഷ് അടക്കം അഞ്ചംഗ കുടുംബം ജീവിച്ചിരുന്നത്.

‘കയ്യും കാലും കൊത്തീട്ടാണെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ’; കൃപേഷിന്റെ അമ്മ  

അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതായിരുന്നു ശരത് ലാലിന്റെ കുടുംബം. സഹോദരന്‍ രക്തത്തില്‍ കുളിച്ച് വഴിയില്‍ കിടക്കുന്നത് സഹോദരിക്ക് കാണേണ്ടി വന്നു. ശരത്‌ലാലിന്റെ കുടുംബത്തിന്റെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വാക്കുകള്‍ കിട്ടാതെ കെപിസിസി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രന്‍ വിങ്ങിക്കരഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018