Keralam

‘നാന്‍പെറ്റ മക്കള്‍’ അഭിമന്യു മുതല്‍ കൃപേഷ് വരെ; തിരിഞ്ഞ് കൊത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍

രാഷ്ട്രീയമായ വിശ്വാസങ്ങള്‍ വ്യത്യസ്ത മാണെങ്കിലും എറണാകുളം മഹാരാജാസില്‍ കൊളേജില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റുമരിച്ച അഭിമന്യുവിലും കാസര്‍ഗോഡ് പെരിയയില്‍ വെട്ടേറ്റ് മരിച്ച കൃപേഷിലും കാണാന്‍ കഴിയുക സമാനതകള്‍ മാത്രമാണ്.

ഇരുവര്‍ക്കും വയസ് 19, രണ്ടു പേരും താമസിച്ചിരുന്നത് തങ്ങളുടെ കുടുംബത്തോടൊപ്പം ഒറ്റമുറി വീട്ടില്‍, രാഷ്ട്രീയ വിശ്വാസങ്ങള്‍ വ്യത്യസ്തമാണെങ്കിലും എറണാകുളം മഹാരാജാസില്‍ കോളെജില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റുമരിച്ച അഭിമന്യുവിലും ഇന്നലെ കാസര്‍ഗോഡ് പെരിയയില്‍ വെട്ടേറ്റ് മരിച്ച കൃപേഷിലും സമാനതകള്‍ ഏറെയാണ്.

ഇടുക്കി വട്ടവടയിലെ തോട്ടം തൊഴിലാളിയുടെ മകനാണ് അഭിമന്യുവെങ്കില്‍ കൃപേഷിന്റെ അച്ഛന് പെയിന്റിംഗ് തൊഴിലാളിയാണ്. രണ്ടറ്റം കൂട്ടിമുട്ടിക്കാന് കഷ്ടപ്പെടുന്നവർ. രണ്ട് കുടുംബങ്ങളുടെയും പ്രതീക്ഷകളാണ് കൊലക്കത്തിയിലൊടുങ്ങിയത്.

ജീവിതത്തിന്റെ കാല്‍ഭാഗം പിന്നിടുമ്പോഴേക്കും രണ്ടുപേര്‍ക്കും പ്രാണന്‍ നല്‍കേണ്ടി വന്നു. കൊല്ലപ്പെട്ടത് രാജ്യങ്ങള്‍ തമ്മിലുള്ള വലിയ യുദ്ധത്തിലോ വിപ്ലവ ലഹളയിലോ അല്ല. പറഞ്ഞു തീര്‍ക്കാവുന്ന ചെറിയ തര്‍ക്കങ്ങള്‍ ജീവനെടുക്കുന്നതിലെത്തി.

സംഭവത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍ കൃപേഷിന്റെ വീടിന്റെ ചിത്രം പങ്കുവച്ച് പലരും ചോദിക്കുന്നത് കൃപേഷിന്റെ ജീവിത പരിസരവും അഭിമന്യുവിന്റെ ജീവിത പരിസരവും തമ്മില്‍ അടിസ്ഥാനപരമായി എന്തു വ്യത്യാസമാണ് ഉള്ളത് എന്നാണ്. ആര്‍ക്കും അതിന് കൃത്യമായ ഉത്തരമില്ല.

  കൃപേഷിന്റെ വീട് 
  കൃപേഷിന്റെ വീട് 

അച്ഛന്‍, അമ്മ രണ്ട് സഹോദരിമാര്‍ എന്നിവരടങ്ങുന്നതാണ് കൃപേഷിന്റെ കുടുബം. അച്ഛന്‍ പെയിന്റിങ് ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. ഓലമേഞ്ഞ ഒറ്റമുറി വീട്ടില്‍ കൃപേഷ് അടക്കം അഞ്ചംഗ കുടുംബം ജീവിക്കുമ്പോള്‍ കൃപേഷിനെ ആ കുടുംബം പ്രതീക്ഷയായി കണ്ടിരുന്നിരിക്കണം. സമാനമായിരുന്നു അഭിമന്യുവിന്റെ ജീവിത സാഹചര്യവും. മകന്‍ കേരളത്തില്‍ പേരുകേട്ട കോളെജില്‍ പഠിക്കാന്‍ പോയപ്പോള്‍ ഇന്നല്ലെങ്കില്‍ നാളെ തങ്ങളുടെ ദുരിതം മാറുമെന്ന് പ്രതീക്ഷിച്ചാണ് അഭിമന്യുവിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ഒരുന്നാള്‍ തരം താണ രാഷ്ട്രീയം മകന്റെ ജീവിതം എടുത്തപ്പോള്‍ എല്ലാം നോക്കികാണാനെ അവര്‍ക്കു കഴിഞ്ഞുള്ളു.

കൃപേഷിന്റെ ആച്ഛനും ചൂണ്ടിക്കാണിക്കാനുള്ളത് ഏറെ വ്യത്യസ്ത മല്ല. രാഷ്ട്രീയ സംഘര്‍ഷമാണ് മകന്റെ ജീവനെടുത്തതെന്ന് കൃപേഷിന്റെ പിതാവ് പറയുന്നു. തന്റേത് നിര്‍ധന കുടുംബമാണ്. മകന്‍ മരിച്ചു, ഇനി എന്താണ് ചെയ്യേണ്ടെന്ന് അറിയില്ലെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറയുന്നു. സിപിഐഎം അനുഭാവിയാണ് കൃഷ്ണന്‍. മകന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയപ്പോള്‍ ‘എല്ലാവരും തന്നെ ഒറ്റപ്പെടുത്തുന്നു അച്ഛാ’ എന്ന് പറഞ്ഞ് മകന്‍ തന്റെ പക്കല്‍ വന്ന കാര്യം കൃഷ്ണന്‍ ഓര്‍ക്കുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയിലും വിശ്വസിക്കാന്‍ ആരെയും ഭയപ്പെടേണ്ടതില്ലെന്നാണ് കൃഷ്ണന്‍ മകനെ അന്ന്‌ ഉപദേശിച്ചത്.

‘നാന്‍പെറ്റ മക്കള്‍’ അഭിമന്യു മുതല്‍ കൃപേഷ് വരെ; തിരിഞ്ഞ് കൊത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍
ചെറുപ്പത്തില്‍ സിപിഎമ്മിന് വേണ്ടി നിരവധി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. 250 രൂപ വണ്ടിക്കൂലി ചെലവാക്കി ഇവിടന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ പോകും, എല്ലാ തെരഞ്ഞെടുപ്പിനും.
കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍

അഭിമന്യുവിന്റെ മരണത്തെ രക്തസാക്ഷി എന്ന നിലയ്ക്ക് പൊതു സമൂഹം അര്‍ഹിച്ച പരിഗണന തന്നെയാണ് നല്‍കിയത്. പക്ഷെ അതൊരിക്കലും രക്തസാക്ഷികളെ നിര്‍മ്മിക്കുവാന്‍ വേണ്ടിയായിരുന്നില്ല. പകരം രാഷ്ട്രീയ കൊലപാതങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ഓര്‍മപ്പെടുത്തലായിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ മുഴുവന്‍ രക്തസാക്ഷിത്വത്തേയുമാണ് ചോദ്യം ചെയ്യുന്നത്. രക്തസാക്ഷികളുടെ മരണത്തിന് കാരണമായതെന്തോ അത് ഓരോത്തരും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെട്ടിരിക്കുന്നു എന്നുള്ള ഉറച്ച ബോധ്യമാണ് അത് ഉണ്ടാക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018