Keralam

കാസര്‍കോട്ടെ കൊലപാതകത്തിനെതിരെ സുനില്‍ പി ഇളയിടം; ‘രാഷ്ട്രീയ കൊലപാതകങ്ങള്‍ ഗുണം ചെയ്യുന്നത് ഫാസിസ്റ്റുകള്‍ക്ക്’ 

കാസര്‍കോട്ടെ യൂത്ത് കേണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിനെതിരെ വിമർശനവുമായി എഴുത്തുകാരനും സിപിഐഎം സഹയാത്രികനുമായ സുനില്‍ പി ഇളയിടം. ഇത്തരം കൊലപാതകങ്ങള്‍ ജനാധിപത്യപരമായ രാഷ്ട്രീയത്തെ ഇല്ലാതാക്കും. തെരുവിലെ ഇരുട്ടില്‍ ഉയര്‍ന്നു താഴുന്ന കത്തികളും ഹിംസയുടെ ഇരുണ്ട ലോകങ്ങളും അതിലൂടെയുള്ള യാത്രകളും ഫാസിസ്റ്റുകള്‍ക്ക് മാത്രമേ ഗുണം ചെയ്യൂ. നീതിയുടെയും ധാര്‍മ്മികതയുടെയും നവോത്ഥാന മൂല്യങ്ങളുടെയും വഴിയാണ് അത് അടച്ചു കളയുന്നതെന്നും സുനില്‍ പി ഇളയിടം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഈ കൊലപാതകങ്ങള്‍ ജനാധിപത്യപരമായ രാഷ്ട്രീയത്തെ തന്നെയാണ് പരാജയപ്പെടുത്തുന്നത്.

നീതിയുടെയും ധാര്‍മ്മികതയുടെയും നവോത്ഥാന മൂല്യങ്ങളുടെയും വഴിയാണ് അത് അടച്ചു കളയുന്നത്. തെരുവിലെ ഇരുട്ടില്‍ ഉയര്‍ന്നു താഴുന്ന കത്തികളും

ഹിംസയുടെ ഇരുണ്ട ലോകങ്ങളും നിശ്ചയമായും ഫാസിസ്റ്റുകള്‍ക്ക് മാത്രമേ ഗുണം ചെയ്യൂ. അതിലൂടെയുള്ള യാത്രകളും.

ഞായറാഴ്ച രാത്രിയാണ് കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ശരത്, കൃപേഷ്എന്നിവരാണ് കൊല്ലപ്പെട്ടത്. കൊടുവാള്‍പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള മുറിവുകളാണ് മെരണകാരണമെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശരത് ലാലിന്റെ കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തിലുള്ള വെട്ടും ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ഏറ്റിട്ടുണ്ട്. കൃപേഷിന്റെ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെന്റീമീറ്റര്‍ ആഴത്തിലുള്ള വെട്ടില്‍ തലയോട് തകര്‍ന്ന് കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

സംഭവം രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസിന്റ പ്രഥമാന്വേഷണ റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്നും സിപിഐഎമ്മിന്റെ പ്രാദേശിക നേതാവിനെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകമെന്നുമാണ് എഫ്ഐആര്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018