Keralam

കട തുറന്ന വ്യാപാരി നേതാവിനെ അകത്തിട്ട് പൂട്ടി; വാഹനങ്ങള്‍ക്കുനേരെ കല്ലേറ്; യൂത്ത് കോണ്‍ഗ്രസ് മിന്നല്‍ ഹര്‍ത്താലില്‍ പലയിടത്തും അക്രമം 

കാസര്‍ഗോഡ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം. സ്വകാര്യവാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും തടഞ്ഞു. കോഴിക്കോട് കുന്ദമംഗലത്തും പന്തീര്‍പാടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. പാലക്കാട് വാളയാറില്‍ സര്‍വ്വീസ് നടത്തിയ അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി.

ഇടുക്കി രാജാക്കാട് വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കട്ടപ്പനയില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച 11 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തൊടുപുഴയില്‍ പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞുവെങ്കിലും പിന്നീട് പൊലീസ് സ്ഥലത്ത് എത്തി വാഹനങ്ങള്‍ കടത്തിവിട്ടു. മൂന്നാര്‍ മേഖലയിലേക്ക് നിലവില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. അതേസമയം കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

പുനലൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ് ഡിപ്പോയിലേക്ക് മടക്കി അയച്ചു. കോഴിക്കോട് നാദാപുരം, ബാലുശ്ശേരി, വടകര എന്നിവിടങ്ങളിലും ബസുകള്‍ തടയുകയും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തു.

കൊയിലാണ്ടിയില്‍ കട തുറന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെപി ശ്രീധരനെ സമരാനുകൂലികള്‍ കടയ്ക്ക് അകത്തിട്ട് പൂട്ടി. പൊലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്.

എറണാകുളത്ത് പെരുമ്പാവൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍ വാഹനം തടയുന്നുണ്ട്. സൗത്ത് കളമശ്ശേരിയില്‍ മുട്ട വിതരണക്കാരനെ യൂത്ത്് കോണ്‍ഗ്രസ് കൈയ്യേറ്റ് ചെയ്യുകയും വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മുട്ടകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു. മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. അതേ സമയം സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തുന്നുണ്ട്. തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സംരംക്ഷണം നല്‍കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.

കാസര്‍ഗോഡ് നഗരത്തില്‍ ഇന്നലെ രാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയിരുന്നു.

അതേസമയം, ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തിലെ കടകമ്പോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കി. ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കിളിമാനൂരില്‍ കടകള്‍ നിര്‍ബന്ധിതമായി അടപ്പിച്ചു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018