Keralam

കൊലപാതകത്തിന് പിന്നില്‍ പരിശീലനം ലഭിച്ചവരാകാമെന്ന് പൊലീസ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ സംഘം; കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കും വരെ വിശ്രമമില്ലെന്ന് രാഹുല്‍ഗാന്ധി

കൊടുവാള്‍പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള മുറിവുകളാണ് പെരിയയിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണകാരണമെന്ന്‌ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശരത് ലാലിന്റെ കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തിലുള്ള വെട്ടും ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ഏറ്റിട്ടുണ്ട്. കാലിന്റെ അസ്ഥികളടക്കം മുറിവേറ്റു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് ശരത് ലാല്‍ മരിച്ചത്.

കൃപേഷിന്റെ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെന്റീമീറ്റര്‍ ആഴത്തിലുള്ള വെട്ടില്‍ തലയോട് തകര്‍ന്ന് കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

കൊലപാതകികള്‍ ആയുധ പരിശീലനം നേടിയവരോ മുമ്പ് സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവരോ ആകുമെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവം രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസിന്റ പ്രഥമാന്വേഷണ റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്നും സിപിഐഎമ്മിന്റെ പ്രാദേശിക നേതാവിനെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകമെന്നുമാണ് എഫ്‌ഐആര്‍.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും ലോക്കല്‍ കമ്മറ്റി അംഗത്തെ ആക്രമിച്ച കേസിലെ ഒന്നും ആറും പ്രതികളാണ്. ഇവര്‍ക്കുനേരെ മുമ്പും ഭീഷണിയുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപലപിച്ചു. കേരളത്തിലെ കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസുകാരുടെ ക്രൂരമായ കൊലപാതകം ഞെട്ടിക്കുന്നതാണ്. ഈ യുവാക്കളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ കോണ്‍ഗ്രസ് പങ്കുചേരുന്നു. കൊലയാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുംവരെ വിശ്രമമില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റു ചെയ്തു.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. കൊലപാതകത്തിന്റെ ഗൂഢാലോചന അടക്കമുള്ളവ അന്വേഷിക്കുമെന്നാണ് വിവരം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018