Keralam

പാര്‍ട്ടിക്ക് അറിവില്ല, കൊലപാതകത്തില്‍ സിപിഐഎമ്മുകാരുണ്ടെങ്കില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് കോടിയേരി; ‘കുഞ്ഞനന്തനെ സംരക്ഷിച്ചത് പാര്‍ട്ടി അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത് കൊണ്ട്’ 

കാസര്‍കോട് കൊലപാതകം പാര്‍ട്ടി അറിവോടെയല്ലെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയില്‍പെട്ട ആര്‍ക്കെങ്കിലും സംഭവത്തില്‍ ബന്ധമുണ്ടെങ്കില്‍ സിപിഐഎമ്മില്‍ സ്ഥാനമില്ലെന്നും കോടിയേരി പറഞ്ഞു. അത്തരക്കാര്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കില്ല. കാസര്‍കോട്ടെ ഇരട്ട കൊലപാതകങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. കൊലപാതകങ്ങള്‍ പാര്‍ട്ടി നയമല്ലെന്നും കോടയേരി വ്യക്തമാക്കി.

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഐഎം സന്നദ്ധമാണെന്നും കോടിയേരി വ്യക്തമാക്കി. അതിന് വേണ്ടിയുള്ള പ്രസ്താവനകളാണ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നുമുണ്ടായത്. കസ്റ്റഡിയിലായവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാമെന്നും പ്രതികള്‍ ഏത് മാളത്തിലൊളിച്ചാലും പൊലീസ് പിടികൂടുമെന്നും കോടിയേരി പറഞ്ഞു.

അതിനിടയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ പികെ കുഞ്ഞനന്തനെ പാര്‍ട്ടി സംരക്ഷിച്ചതിനെ ന്യായീകരിക്കുകയും ചെയ്തു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുഞ്ഞനന്തന്റെ പേര് ഗൂഢാലോചനക്കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത് തെറ്റാണെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് കുഞ്ഞനന്തനെ സംരക്ഷിച്ചതെന്നാണ് കോടിയേരിയുടെ വാദം.

കേസില്‍ കുഞ്ഞനന്തനെ തെറ്റായി പ്രതി ചേര്‍ത്തതാണ്. കുഞ്ഞനന്തന് ആ സംഭവുമായി യാതൊരു ബന്ധവുമില്ല. സംഭവത്തില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയവര്‍ക്കു നേരെ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്.സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കില്ലെന്നാണ് പാര്‍ട്ടി നിലപാട്. പൊലീസ് അറസ്റ്റ് ചെയ്യുന്നവരെല്ലാം ശിക്ഷിക്കപ്പെടുന്നവരെല്ലാം ശരിയായ പ്രതികളല്ല.
കോടിയേരി ബാലകൃഷ്ണന്‍

കുഞ്ഞനന്തന്റെ പേരില്‍ യുഡിഎഫ് കള്ളക്കേസുണ്ടാക്കി പ്രതി ചേര്‍ത്തതാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പ്രതി ചേര്‍ക്കുന്നു എന്നത് കൊണ്ട് അവര്‍ കുറ്റവാളികളാകുന്നില്ലെന്നാണ് വിശദീകരണം.

കൊടിസുനി പാര്‍ട്ടി അംഗമല്ലെന്നും കൊടി എന്നത് കൊണ്ട് പാര്‍ട്ടി അംഗമാവില്ലെന്നും കോടിയേരി പറഞ്ഞു. അങ്ങനെയുള്ളവരെ പാര്‍ട്ടി നേതാക്കളായി നിങ്ങള്‍ ചിത്രീകരിക്കുകയാണെന്നും കോടിയേരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സിപിഐഎമ്മുകാര്‍ യാതൊരു അക്രമത്തിലും പങ്കെടുക്കാന്‍ പാടില്ല. അണികള്‍ ഇതുള്‍ക്കൊള്ളുന്നില്ലെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ കാണില്ലെന്നും കോടിയേരി പറഞ്ഞു. തൃശ്ശൂര്‍ സംസ്ഥാന സമ്മേളനത്തിന്റെ ലംഘനമാണ് കാസര്‍കോട് നടന്നിരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. കൊലപാതക രാഷ്ട്രീയത്തിന്റെ ഭാഗമായി ഏറ്റവുമധികം പ്രവര്‍ത്തകരെ നഷ്ടപ്പെട്ടത് സിപിഐഎമ്മിനാണെന്നും അദ്ദേഹം പറഞ്ഞു. 700 ല്‍ പരം സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 236 പേരെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസുകാരാണ്. ബാക്കിയുള്ള മഹാഭൂരിപക്ഷം ആളുകളെ കൊന്നൊടുക്കിയത് കോണ്‍ഗ്രസാണെന്നും കോടിയേരി ആരോപിച്ചു.

പാര്‍ട്ടിക്കാര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ എണ്ണിപ്പറഞ്ഞാണ് കോടിയേരിയുടെ വിശദീകരണം. കോണ്‍ഗ്രസ് ഭരണകാലത്ത് പോലീസിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. കൂത്തുപറമ്പില്‍ അഞ്ചാളെ വെടിവെച്ചുകൊന്നത് കോണ്‍ഗ്രസ് കാലത്താണ്. അഞ്ച് സിപിഐഎമ്മുകാരെ തീയിട്ടുകൊന്നത് കാസര്‍കോട്ടെ ചീമേനിയിലാണ്. അ തു മറക്കരുതെന്ന് പറഞ്ഞ കോടിയേരി എന്തായാലും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ഇത് പാര്‍ട്ടിയെടുത്ത ദൃഢപ്രതിജ്ഞയാണെന്നും വ്യക്തമാക്കി. എല്ലാവരും ഉള്‍ക്കൊള്ളണം. അതിന് വ്യത്യസ്തമായ നിലപാടാണ് കാസര്‍കോട് ഉണ്ടായതെന്നും പാര്‍ട്ടിയത് വെച്ചു പൊറുപ്പിക്കില്ലെന്നും കോടിയേരി ആവര്‍ത്തിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018