Keralam

ഷുക്കൂര്‍ വധക്കേസില്‍ സിബിഐക്ക് തിരിച്ചടി, അനുബന്ധ കുറ്റപത്രം തലശ്ശേരി കോടതി മടക്കി; വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യവും തള്ളി 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ അനുബന്ധ കുറ്റപത്രം തലശ്ശേരി കോടതി മടക്കി. സിപിഐഎം നേതാക്കളായ പി. ജയരാജനെയും ടിവി രാജേഷിനെയും പ്രതിചേര്‍ത്ത സിബിഐയുടെ അനുബന്ധ കുറ്റപത്രമാണ് കോടതി മടക്കിയത്, വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യവും കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപല്‍ കോടതിയാണ് വാദം തള്ളിയത്. സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

കേസിന്റെ വാദവും പി ജയരാജനും ടിവി രാജേഷും അടക്കമുള്ള ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജിയും പരിഗണിക്കുന്നതിനിടെയാണ് സിബിഐയുടെ ആവശ്യം കോടതി തള്ളിയത്. തെളിവോ സാക്ഷികളോ ഇല്ലാതെയാണ് സിബിഐ ഗൂഢാലോചന കുറ്റം ചുമത്തിയതെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്നും പ്രതി പട്ടികയില്‍നിന്നും ഒഴിവാക്കണമെന്നുമാണ് വിടുതല്‍ ഹര്‍ജിയിലെ ആവശ്യം.

കേസ് സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് ഷുക്കൂറിന്റെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു സമാന ആവശ്യവുമായി സിബിഐ കോടതിയെ സമീപിച്ചത്.

എന്നാല്‍, സിബിഐയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ എത്തിയതെന്നും ഇപ്പോള്‍ നിലപാട് മാറ്റി അനാവശ്യ ആശയക്കുഴപ്പമുണ്ടാക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. സിബിഐ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതിനാല്‍ സാഹചര്യം മാറി. നിലവില്‍ കോടതി മാറ്റേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്.

കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജന്‍ 32ാം പ്രതിയും ടിവി രാജേഷ് 33ാം പ്രതിയുമാണ്. കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തിയത് ആശുപത്രി മുറിയില്‍വച്ചാണെന്നും പി ജയരാജനും ടിവി രാജേഷിനും ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്നുമാണ് സിബിഐ കണ്ടെത്തല്‍. അരിയില്‍ ലോക്കല്‍ സെക്രട്ടറി തിരിച്ചറിഞ്ഞതിന് ശേഷമാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ സ്വദേശിയും എംഎസ്എഫിന്റെ പ്രാദേശിക നേതാവുമായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്നേദിവസം പി ജയരാജനും ടിവി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായി മണിക്കൂറുകള്‍ക്കുശേഷം ഷുക്കൂറിനെ വധിച്ചെന്നാണ് കേസ്. സിപിഐഎം ശക്തികേന്ദ്രമായ കീഴറ കണ്ണപുരത്തെ വള്ളുവന്‍ കടവില്‍വച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018