Keralam

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം, പുക നിറഞ്ഞ് കൊച്ചി; ആളുകള്‍ക്ക് ശാരീരിക അസ്വസ്ഥതകളെന്നും റിപ്പോര്‍ട്ട്

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന കൊച്ചി നഗരം പുകയില്‍ മൂടി. പുകയേറ്റ് ആളുകള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ചമ്പക്കര, വൈറ്റില, പനമ്പിളളി നഗര്‍, മരട്, കടവന്ത്ര, അമ്പലമുകള്‍, എംജി റോഡ്, സൗത്ത് റെയില്‍വ്വേ സ്‌റ്റേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ പുക നിറഞ്ഞിരിക്കുകയാണ്.

പമ്പിളളി നഗര്‍, വൈറ്റില, മരട് തുടങ്ങിയ ഇടങ്ങളില്‍ ആളുകള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പലയിടത്തും ആളുകള്‍ക്ക് കണ്ണെരിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് തീപിടുത്തമുണ്ടായത്. ഇതുവരെയും പ്ലാന്റിലെ തീ പൂര്‍ണ്ണമായും അണയ്ക്കാനായിട്ടില്ല. പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള മാലിന്യ കൂമ്പാരത്തിന് തീ പടര്‍ന്നതോടെ കൊച്ചി നഗരത്തിലേക്ക് കറുത്ത പുകയും ദുര്‍ഗന്ധവും വ്യാപിക്കുകയായിരുന്നു. തീ അണയ്ക്കാനുളള ശ്രമം തുടരുകയാണെന്ന് കൊച്ചി മേയര്‍ സൗമിനി ജയിന്‍ അറിയിച്ചു.

അടിക്കടി ഉണ്ടാകുന്ന തീപിടിത്തതില്‍ അസ്വാഭാവികത ഉണ്ടെന്ന് മേയര്‍ സൗമിനി ജയിന്‍ പ്രതികരിച്ചു. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാരും ബ്രഹ്മപുരം പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും പറയുന്നു.

ഒന്നരമാസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ തീപിടുത്തമാണിത്. അഗ്നിശമന സേന, ബിപിസിഎല്‍ എന്നിവയുടേതടക്കം 15 യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുളള ശ്രമം തുടരുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018