Keralam

കല്യോട്ടേക്ക് സിപിഐഎമ്മുകാര്‍ വരണ്ട, നേതാക്കളെ തടഞ്ഞ് കോണ്‍ഗ്രസ്; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  

ഇരട്ടക്കൊലപാതകം നടന്ന കാസര്‍കോട് കല്യോട് സിപിഐഎം നേതാക്കള്‍ക്കുനേരെ പ്രതിഷേധം. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് തകര്‍ക്കപ്പെട്ട സിപിഐഎം അനുഭാവികളുടെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനെത്തിയ എംപി പി കരുണാകരനടക്കമുള്ള പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

നേതാക്കള്‍ക്കുനേരെ കയ്യേറ്റ ശ്രമവുമുണ്ടായി. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ആക്രമണത്തിനിരയായ സിപിഎം പ്രവര്‍ത്തകരുടെ വീടുകളിലേക്ക് നേതാക്കള്‍ എത്തുമെന്ന് അറിഞ്ഞത് മുതല്‍ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയിരുന്നു. കല്യോടേക്ക് ഒരു സിപിഐഎം നേതാവും വരണ്ട എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. സിപിഐഎം നേതാക്കള്‍ തങ്ങളുടെ വീടുകളിലേക്ക് പ്രവേശിക്കരുതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും അറിയിച്ചിട്ടുണ്ട്.

കൊലപാതകത്തിന് പിന്നാലെ പ്രദേശത്തെ സിപിഐഎം അനുഭാവികളുടെ വീടുകളും സ്ഥാപനങ്ങളും പാര്‍ട്ടി ഓഫീസും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. പല സിപിഐഎം കുടുംബങ്ങളും സ്ഥലത്തുനിന്നും മാറിത്താമസിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കേസില്‍ ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ വീടും പൂര്‍ണമായും അഗ്നിക്കിരയാക്കി. ഈ വീട്ടിലും സിപിഐഎം നേതാക്കള്‍ പരിശോധനയ്ക്കായി എത്തി. ശാസ്ത ഗംഗാധരന്റെ സ്ഥലത്തുനിന്നാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തിയത്. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തതിന് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു. ശാസ്താ ഗംഗാധരന്‍ ഒളിവിലാണെന്നാണ് വിവരം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018