Keralam

മലപ്പുറം ഗവ. കോളേജില്‍ സ്വതന്ത്ര കശ്മീര്‍ അനുകൂല പോസ്റ്റര്‍; 2 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് 

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ടു വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോളേജ് ക്യാംപസില്‍ കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്നെഴുതിയ പോസ്റ്റര്‍ പതിച്ചതിനാണ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 124( A) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

ഫ്രീഡം ഫോര്‍ കശ്മീര്‍, മണിപ്പൂര്‍, പലസ്തീന്‍ എന്നെഴുതിയ പോസ്റ്ററാണ് കേസിന് ആധാരം.

അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. ഇവരെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തീവ്ര ഇടത് മാവോയിസ്റ്റ് ആശയം വച്ചു പുലര്‍ത്തുന്നവരാണ് വിദ്യാര്‍ത്ഥികള്‍ എന്ന് പൊലീസ് ആരോപിക്കുന്നു.

റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പേരിലായിരുന്നു പോസ്റ്റര്‍. കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയിന്‍മേലാണ് നടപടി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കോളേജില്‍ പോസ്റ്റര്‍ പതിച്ചത്.

റാഡിക്കല്‍ സ്റ്റുഡന്‍സ് ഫോറം എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റര്‍. അറസ്റ്റിലായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സംഘടനയുടെ കണ്‍വീനര്‍ എന്നാണ് ഫെയ്‌സ്ബുക്കില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഈ സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ പോസ്റ്ററുകളും ചിത്രങ്ങളും പേജിലുണ്ട്. സംഘടനയ്ക്ക് കോളേജില്‍ പ്രവര്‍ത്തനാനനുമതി നല്‍കിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018