Keralam

സച്ചിന്‍ ടെണ്ടുല്‍ക്കറെ രാജ്യദോഹി എന്ന് വിളിച്ച അര്‍ണാബിന് മലയാളികളുടെ പൊങ്കാല; എഫ്ബി പേജില്‍ പ്രതിഷേധം 

വരുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെതിരെ മത്സരിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞതിന് രാജ്യദ്രോഹി എന്ന് വിളിച്ച അര്‍ണാബ് ഗോസ്വാമിക്കെതിരെ മലയാളികളുടെ പ്രതിഷേധം. അര്‍ണാബ് ഗോസ്വാമിയുടെ ഫേസ്ബുക്ക് പേജിലാണ് മലയാളികള്‍ പ്രതിഷേധം അറിയിക്കുന്നത്.

സച്ചിന്റെ പ്രതികരണത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചക്ക് അര്‍ണാബ് നല്‍കിയ തലക്കെട്ട് ദേശദ്രോഹികളെ കുറിച്ച് അപമാനം തോനുന്നു എന്നായിരുന്നു.

ലോകകപ്പില്‍ ഇന്ത്യ എല്ലായ്പ്പോഴും പാകിസ്താനെ തോല്‍പ്പിക്കാറുണ്ട്. ഒരിക്കല്‍ കൂടി പരാജയപ്പെടുത്താനുള്ള സമയമാണിത്. വ്യക്തിപരമായി മത്സരം ബഹിഷ്‌ക്കരിച്ച് ഇന്ത്യ രണ്ട് പോയിന്റ് പാകിസ്താന് നല്‍കി സഹായിക്കുന്നത് വെറുക്കുന്നു. ഇന്ത്യ പാകിസ്താനുമായി കളിക്കണമെന്ന് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും രാജ്യം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കും എന്നായിരുന്നു സച്ചിന്‍ പറഞ്ഞത്.

സുനില്‍ ഗാവസ്‌ക്കറും ശശി തരൂര്‍ എംപിയും പാകിസ്താനുമായി മത്സരിക്കുകയാണ് വേണ്ടത് എന്നും രണ്ടുപോയിന്റ് വെറുതെ കൊടുക്കരുത് എന്നും പ്രതികരിച്ചിരുന്നു.

സച്ചിന്റെ രണ്ട് പോയിന്റുകള്‍ എടുത്ത് ചവറ്റുകുട്ടയിലിടാന്‍ അര്‍ണാബ് ഗോസ്വാമി ആവശ്യപ്പെട്ടു. സച്ചിന്‍ ടെണ്ടുല്‍ക്കറെ ആരാധകര്‍ ക്രിക്കറ്റിലെ ദൈവം എന്ന് വിശേഷിപ്പിക്കതിനെ കളിയാക്കുകയും അര്‍ണാബ് ചെയ്തു.

ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നൂറ് ശതമാനം തെറ്റാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് എന്തെങ്കിലും ബോധമുണ്ടെങ്കില്‍, പാകിസ്താനുമായി ഇന്ത്യ കളിക്കാന്‍ പാടില്ല എന്ന് പറയുന്ന ആദ്യ വ്യക്തിയാവുമായിരുന്നു. 
അര്‍ണാബ് ഗോസ്വാമി, ചര്‍ച്ചക്കിടെ പറഞ്ഞത്. 

സച്ചിനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രീയ നിരീക്ഷകനായ സുധീന്ദ്ര കുല്‍ക്കര്‍ണ്ണിയും മുന്‍ ആപ് നേതാവ് അശുതോഷും ചര്‍ച്ചക്കിടയില്‍ നിന്ന് ഇറങ്ങിപ്പോയി. സച്ചിനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിക്കപ്പെട്ടതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018