Keralam

അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ 10 ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി; കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം 

പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ബാനറുകളും 10 ദിവസത്തിനകം നീക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം. അനധികൃത ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴയ്‌ക്കൊപ്പം ക്രിമിനല്‍ കേസും എടുക്കാനും അതിനായി സര്‍ക്കുലര്‍ ഇറക്കാനും കോടതി ഉത്തരവിട്ടു

10 ദിവസത്തിനുശേഷവും ബാക്കിനിലനില്‍ക്കുന്നവയുടെ ഉത്തരവാദിത്വം സെക്രട്ടറിമാര്‍ക്കും ഫീല്‍ഡ് ജീവനക്കാര്‍ക്കുമായിരിക്കുമെന്നും അത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു നല്‍കേണ്ട താരിഫും പിഴയും ഇവരില്‍നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

അനധികൃതമായി ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ശിക്ഷാ നിയമത്തിലെയും പൊലീസ് ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി ഡിജിപി പ്രത്യേക സര്‍ക്കുലര്‍ ഇറക്കണം

ലോകകപ്പ് ഫുട്ബോള്‍ നടക്കുമ്പോള്‍ ആലപ്പുഴയിലെ സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക പള്ളിക്കുമുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റാത്തത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

മുന്‍കാലങ്ങളില്‍ നിരവധി ഉത്തരവുകളും സര്‍ക്കുലറുകളും ഇറക്കിയിട്ടും പുതിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയാണ്. ഇതു തടയാന്‍ കൂടുതല്‍ കര്‍ശന നടപടി വേണമെന്ന് വ്യക്തമാക്കിയാണ് ഇടക്കാല ഉത്തരവിറക്കിയത്. ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം കേരളം എങ്ങോട്ടുപോകുന്നു എന്നതിന്റെ സൂചനയാണെന്നും വാദത്തിനിടെ കോടതി പറഞ്ഞു.

നീക്കംചെയ്യുന്ന ബോര്‍ഡുകള്‍ മാലിന്യം കൂട്ടിയിടുന്ന പൊതുസ്ഥലങ്ങളിലേക്ക് മാറ്റരുത്. അവ സ്ഥാപിച്ചവര്‍ക്കുതന്നെ തിരികെനല്‍കണം. അവരില്‍നിന്ന് ഫീസും പിഴയും ഈടാക്കണം. തയ്യാറായില്ലെങ്കില്‍ ജപ്തി നടപടിയെടുക്കണം. അനധികൃത ബോര്‍ഡ് നിരോധം ഉറപ്പാക്കാന്‍ ഓരോ ജില്ലയിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018