Keralam

തിരുവനന്തപുരം വിമാനത്താവള ലേലം അന്തിമ വിധിക്ക് വിധേയമെന്ന് ഹൈക്കോടതി; അദാനിക്ക് കരാര്‍ നല്‍കിയത് രഹസ്യ അജണ്ടയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട ലേലനടപടി അതു സംബന്ധിച്ച ഹര്‍ജിയിലെ ഹൈക്കോടതി വിധിക്ക് വിധേയമായിരിക്കും. ലേലവുമായി ബന്ധപ്പെട്ട് നടക്കുന്ന തുടര്‍നടപടികള്‍ താല്‍ക്കാലികമാണെന്നും സിംഗിള്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നിയമവിരുദ്ധമായി ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഎസ്ഐഡിസി) സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രാരംഭവാദം കേട്ടാണ് ഇടക്കാല നിര്‍ദേശം. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 2003ല്‍ സംസ്ഥാന സര്‍ക്കാരിന് ഉറപ്പുനല്‍കിയിരുന്നതായി കെഎസ്ഐഡിസി അറിയിച്ചു. വിമാനത്താവളത്തിനുവേണ്ടി 2000 മുതല്‍ സര്‍ക്കാര്‍ 140 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. പുറമ്പോക്കുഭൂമിവരെ വിമാനത്താവളത്തിനുവേണ്ടി വിട്ടുനല്‍കിയിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിനെ മുഖ്യ പ്രൊമോട്ടറാക്കി വിമാനത്താവളത്തിനുവേണ്ടി സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ (എസ്പിപി) രൂപീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, ഇപ്പോള്‍ സ്വകാര്യവല്‍ക്കരണ നടപടികളുമായി കേന്ദ്രം രംഗത്തുവന്നു. ഇതിനെ എതിര്‍ത്ത് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല.

ടെന്‍ഡര്‍ ക്ഷണിച്ച് ഇറക്കിയ വിജ്ഞാപനം എഎഐ പലതവണ തിരുത്തി. നടത്തിപ്പില്‍ മുന്‍പരിചയമില്ലാത്തവര്‍ക്കും സാങ്കേതികപരിജ്ഞാനമില്ലാത്തവര്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്ന വ്യവസ്ഥ തിരുകിക്കയറ്റി. ഒരാള്‍ യാത്രചെയ്താല്‍ 168 രൂപ വാഗ്ദാനംചെയ്താണ് അദാനി ഗ്രൂപ്പ് കരാറിന് അര്‍ഹത നേടിയത്. പരിചയസമ്പന്നര്‍പോലും ക്വാട്ട് ചെയ്യാത്തത്ര ഉയര്‍ന്ന തുക പ്രായോഗികതയില്‍ ഊന്നിയുള്ളതല്ല. അദാനി എന്റര്‍പ്രൈസസിന് വിമാനത്താവളം നടത്തി മുന്‍പരിചയമില്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.

മുന്‍പരിചയമുള്ള കമ്പനികളെവരെ ഒഴിവാക്കി. ഇത് സ്വഭാവികനീതിക്ക് എതിരാണ്. മുന്‍പരിചയമില്ലാത്തവരെ തെരഞ്ഞെടുക്കുന്നത് രഹസ്യഅജന്‍ഡയാണ് വ്യക്തമാക്കുന്നത്.സംസ്ഥാന സര്‍ക്കാരിന് കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെ നടത്തിയുള്ള പരിചയമുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ പ്രതിനിധിയായാണ് കെഎസ്‌ഐഡിസി ടെന്‍ഡറില്‍ പങ്കെടുത്തത്.

വിമാനത്താവള നടത്തിപ്പ് കരാര്‍ ടെന്‍ഡറില്‍ കെഎസ്‌ഐഡിസി പങ്കെടുത്തിരുന്നെങ്കിലും ഉയര്‍ന്നതുക ക്വാട്ടുചെയ്ത അദാനി എന്റര്‍പ്രൈസസാണ് കരാറിന് അര്‍ഹത നേടിയത്. ടെന്‍ഡറില്‍ പങ്കെടുത്തശേഷം കരാര്‍ കിട്ടിയില്ലെന്നുവന്നപ്പോഴാണ് കെഎസ്‌ഐഡിസി ഹര്‍ജിയുമായി വന്നതെന്ന് വിമാനത്താവള അതോറിറ്റി കോടതിയെ അറിയിച്ചു.

എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ 2018 ഡിസംബര്‍ 16-ന് ടെന്‍ഡര്‍ നടപടി ആരംഭിച്ചപ്പോള്‍ത്തന്നെ കോടതിയെ സമീപിക്കാമായിരുന്നു. ആറു വിമാനത്താവളങ്ങളുടെയും കരാര്‍ വ്യാഴാഴ്ച നല്‍കാനിരിക്കേ അവസാന നിമിഷത്തില്‍ നടപടി തടസ്സപ്പെടുത്താനുള്ള ശ്രമമാണിതെന്നും നടപടി തടസ്സപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടം സംഭവിക്കുമെന്നും എഎഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018