Keralam

കൊല്ലത്ത് ആളുമാറി മര്‍ദ്ദനമേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു;  വീട്ടില്‍ കയറി ആക്രമിച്ച ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍  

കൊല്ലത്ത് വീട്ടില്‍ കയറി ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചയായി ചികിത്സയിലായിരുന്ന അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. കേസില്‍ പ്രതിയായ കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 16നാണ് വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒരു സംഘം പിടിച്ചിറക്കി മര്‍ദ്ദിച്ചത്. കേസില്‍ പരാതിയുണ്ടായിട്ടും ഇതുവരെ പൊലീസ് പ്രതിയെ പിടികൂടിയിരുന്നില്ല. ഇന്നലെ മരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇയാള്‍ക്ക് ഒപ്പമുണ്ടായവര്‍ക്കായുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പെണ്‍കുട്ടിയെ അറിയില്ലെന്ന് മര്‍ദ്ദിച്ചവരോട് പലതവണ പറഞ്ഞെങ്കിലും ഇവര്‍ വീണ്ടും മര്‍ദ്ദനം തുടരുകയായിരുന്നു എന്ന് രഞ്ജിത്ത് ആശുപത്രിയില്‍ വച്ച് മൊഴി നല്‍കിയിരുന്നു. പൊലീസിന്റെ പ്രാഥമികാന്വേണത്തിലും രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

സംഭവത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും പരുക്കേറ്റിരുന്നു. കൊല്ലം താലൂക്ക് ആശുപത്രിയില്‍ വെച്ച് ബോധരഹിതനായ രഞ്ജിത്തിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മര്‍ദ്ദനമേറ്റപ്പോള്‍ കുട്ടിക്ക് ഫിക്സ് വന്നുവെന്നും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെന്നും രഞ്ജിത്തിന്റെ അമ്മ പറയുന്നു. ബോധം പോയതിനാല്‍ മറ്റൊരിടത്തേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018