Keralam

‘ബിജെപിയുടെ കേരളത്തിലെ അയോധ്യയാണ് ശബരിമല’; തുറന്ന് പറഞ്ഞ് ഒ രാജഗോപാല്‍  

അയോധ്യ സംഭവം ഉത്തരേന്ത്യയില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കിയ പോലെ ശബരിമല കേരളത്തില്‍ ഗുണകരമാകുമെന്ന് ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. ശബരിമല വിഷയത്തില്‍ കേരളത്തില്‍ ബിജെപിക്ക് വലിയ തോതില്‍ ശ്രദ്ധയുണ്ടാക്കാന്‍ സാധിച്ചു. ബിജെപി നിലപാടിന് അംഗീകാരം വര്‍ധിച്ചു വരുന്നുണ്ടെന്നും ഒരു കുതിച്ചു ചാട്ടത്തിന് ഇത് കാരണമാകുമെന്നും രാജഗോപാല്‍ ‘സമകാലിക മലയാള’ത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന ചില സംഭവങ്ങള്‍ പ്രത്യേകിച്ചും ബിജെപിക്ക് കേരളത്തില്‍ ഗുണകരമാവുക തന്നെ ചെയ്യും. അയോധ്യ സംഭവം ഉത്തരേന്ത്യയില്‍ ബിജെപിക്ക് ഉണ്ടാക്കിയ വളര്‍ച്ച ഒരു ഉദാഹരണമാണ്. പള്ളി പൊളിച്ചവരെന്നും വര്‍ഗീയ വാദികളെന്നുമൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ അടക്കമുള്ളവര്‍ ആക്ഷേപിച്ചെങ്കിലും ആ സംഭവം ബിജെപിക്ക് വലിയ ഒരു കുതിച്ചു ചാട്ടത്തിന് കാരണമായി. അതുപോലെ സംഭവിക്കാന്‍ പോവുകയാണ് ശബരിമലയിലും. അവിടെ അയോധ്യയാണെങ്കില്‍ ഇവിടെ ശബരിമല.
ഒ രാജഗോപാല്‍

സിപിഐഎമ്മിന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരും. വിശ്വാസികളോടൊപ്പമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പക്ഷേ ഒരു കാര്യവും ചെയ്തിട്ടില്ല. തല്ലുകൊണ്ടതും ചീത്തപ്പേര് കേട്ടതും കോടതിയില്‍ കേസുകളുമായി കയറിയിറങ്ങുന്നത് ബിജെപിക്കാരാണ്. ഇത് ജനങ്ങള്‍ക്കറിയാമെന്നും എങ്കിലും അവിശ്വാസികളല്ലല്ലോ എന്നൊരു പരിഗണനയില്‍ കുറച്ചാനുകൂല്യം കോണ്‍ഗ്രസിന് ലഭിച്ചേക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.

മുപ്പത് കൊല്ലം ഭരിക്കാന്‍ കിട്ടിയിട്ടും സിപിഐഎമ്മും കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. അവര്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളില്‍ ജനങ്ങള്‍ നിരാശരാണ്. കേരളത്തില്‍ വളര്‍ന്നു വരുന്ന ഒരു ആശയമുണ്ടെങ്കില്‍ അത് ബിജെപിയുടേത് മാത്രമാണ്. തങ്ങളുടെ ദേശീയത എന്നു കാണുന്നതിനെ സിപിഐഎമ്മും കോണ്‍ഗ്രസും വര്‍ഗീയത എന്നു വിളിക്കുകയാണെന്നും രാജഗോപാല്‍ പറഞ്ഞു.

എന്‍എസ്എസിന് ബിജെപിയുമായി കച്ചവടമോ സീറ്റ് പങ്കിടലോ പരസ്പര ധാരണയോ ഇല്ല. അവര്‍ മാറ്റിയ നിലപാട് ബിജെപി മുന്‍പേ സ്വീകരിച്ചിരുന്നതാണ്. ശബരിമല വിഷയം കണ്ണു തുറപ്പിച്ചതിന്റെ ഉദാഹരണമാണ് എന്‍എസ്എസിന്റെ നിലപാട് മാറ്റം. ഹിന്ദു സമൂഹം മുഴുവന്‍ അനുഭവിക്കുന്ന അനീതി കണ്ടാണ് അവര്‍ നിലാപാട് മാറ്റിയത്. അത് ബിജെപി നിലപാടിന് അനുകൂലമായി വന്നത് നേട്ടമുണ്ടാക്കുമെന്നും ബിജെപിയുടെ വളര്‍ച്ചയിലെ കുതിച്ചു ചാട്ടത്തിന് കാരണമായിട്ടുണ്ടെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018