Keralam

നടപ്പാത കൈയ്യേറി കേരള സംരക്ഷണയാത്രയുടെ കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡ്; പൊലീസ് കേസെടുത്തു

കളമശ്ശേരിയില്‍ നടപ്പാത കൈയ്യേറി എല്‍ഡിഎഫിന്റെ കേരള സംരക്ഷണയാത്രയുടെ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി സെക്ഷന്‍ 283 പ്രകാരം പൊതു ജനങ്ങള്‍ക്ക് തടസമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. അധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള ഹൈക്കോടതി നിര്‍ദേശമുള്ള സാഹചര്യത്തിലാണ് നടപടി.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്രയുടെ ഫ്‌ളെക്‌സ് ബോര്‍ഡാണ് കളമശേരിയില്‍ നടപ്പാതയില്‍ സ്ഥാപിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇടപെടലുണ്ടായത്. ഫ്‌ളെക്‌സ് സ്ഥാപിച്ച സ്വകാര്യ കമ്പനിക്കെതിരയാണ് കേസെടുത്തിരിക്കുന്നത്.

പൊതു സ്ഥലങ്ങളിലടക്കം അനധികൃത ഫ്‌ളെക്‌സുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സിപിഐഎമ്മിന്റെ തന്നെ ഫ്‌ളെക്‌സ് ബോര്‍ഡ് വിവാദത്തിലാകുന്നത്. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ ഫ്‌ളെക്‌സുകള്‍ നീക്കം ചെയ്തിരുന്നു. മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാന്‍ കൊണ്ടു വന്ന ഫ്‌ളെക്‌സ് തത്ക്കാലത്തേക്ക് ഇറക്കി വെച്ചതാണെന്നാണ് സിപിഐഎം വിശദീകരണം നല്‍കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ബാനറുകളും 10 ദിവസത്തിനകം നീക്കാനായിരുന്നു ഹൈക്കോടതി തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

10 ദിവസത്തിനുശേഷവും ബാക്കിനിലനില്‍ക്കുന്നവയുടെ ഉത്തരവാദിത്വം സെക്രട്ടറിമാര്‍ക്കും ഫീല്‍ഡ് ജീവനക്കാര്‍ക്കുമായിരിക്കുമെന്നും അത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു നല്‍കേണ്ട താരിഫും പിഴയും ഇവരില്‍നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018