Keralam

‘താടി കണ്ടാലറിയാം, നീ പാകിസ്താനിയല്ലേ?’; തീവ്രവാദിയെന്ന് വിളിച്ച് യുപി പൊലീസ് തോക്കിന്‍ മുനയില്‍ നിര്‍ത്തിയെന്ന് മലബാര്‍ കലാപ നേതാവിന്റെ ചെറുമകന്‍  

നാച്ചു ഓസ്‌കര്‍  
നാച്ചു ഓസ്‌കര്‍  

താടിയുടേയും മുസ്ലീം നാമത്തിന്റേയും പേരില്‍ ഉത്തര്‍ പ്രദേശ് പൊലീസ് തീവ്രവാദിയെന്ന് വിളിക്കുകയും തോക്കിന്‍ മുനയില്‍ നിര്‍ത്തുകയും ചെയ്‌തെന്ന് മലയാളി യുവാവ്. മലപ്പുറം സ്വദേശിയായ നാച്ചി ഓസ്‌കറിനും സുഹൃത്തുക്കള്‍ക്കുമാണ് യുപി പൊലീസില്‍ നിന്നും വ്യാജഏറ്റുമുട്ടലിന് ഇരയായേക്കുമെന്ന് തോന്നിപ്പിക്കും വിധമുള്ള ഭീതിദമായ അനുഭവമുണ്ടായത്.

1921ല്‍ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ മാപ്പിള കലാപ നേതാക്കളില്‍ ഒരാളായ കുരുണിയന്‍ കുഞ്ഞോക്കു ഹാജിയുടെ ചെറുമകനാണ് നാച്ചു ഓസ്‌കര്‍.   

മലപ്പുറത്ത് നിന്ന് നേപ്പാളിലേക്ക് സുഹൃത്തുക്കളായ മൊഹമ്മദ് ഷാഫി, ആലവി ആല്‍വിസ്, ഷറഫലി ചൊക്ലി എന്നിവരോടൊപ്പം റോഡ് ട്രിപ്പ് നടത്തുന്നതിനിടെയാണ് സംഭവമെന്ന് നാച്ചി ഫേസ്ബുക്കില്‍ കുറിച്ചു. വാഹനത്തിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ ഝാന്‍സിയിലെ സര്‍വ്വീസ് സെന്ററിലേക്ക് പോകുന്നതിനിടെ പൊലീസ് തടഞ്ഞു. 'നീ തീവ്രവാദിയാണ് നിന്റെ താടി കണ്ടാല്‍ അറിയാം നീ പാകിസ്താനി അല്ലെ. നിങ്ങള്‍ എവിടെയാണ് ബോംബ് പൊട്ടിക്കാന്‍ തീരുമാനിച്ചത്?’ എന്നെല്ലാം പൊലീസുദ്യോഗസ്ഥന്‍ ചോദിച്ചു. ഈരി പിടിച്ച തോക്കുമായി ഒരു പൊലീസുകാരന്‍ ചോദ്യം ചെയ്യുന്നതിനിടെ മറ്റൊരാള്‍ വീഡിയോ പിടിച്ചു. നാട്ടുകാര്‍ ചുറ്റും കൂടി. ഝാന്‍സിയിലെ പ്രാദേശിക റിപ്പോര്‍ട്ടര്‍ അസര്‍ ഖാന്‍ എന്നയാളുടെ ഇടപെടലാണ് തങ്ങളെ രക്ഷിച്ചതെന്നും നാച്ചു പറയുന്നു.

യാത്ര ഉപോക്ഷിച്ച് തിരിച്ച് പോരാന്‍ വരെ ഒരുവേള ഞങ്ങളുടെ മനസ്സ് മന്ത്രിച്ചു. ഒരു ദിവസം ഝാന്‍സിയിലെ ഹോട്ടല്‍ മുറിയിലെ നാല് ചുവരുകള്‍ക്കുളളില്‍ നിശബ്ദതയോടെ ഞങ്ങള്‍ തളളിനീക്കി ചിന്തകളില്‍ സൊഹ്‌റാബുദ്ദീന്‍ ഷൈഖും ഇശ്‌റത്ത് ജഹാനുമൊക്കെ കടന്നു വന്നു. യൂണിഫോമിലെ നക്ഷത്രങ്ങള്‍ വര്‍ധിക്കാന്‍ എത്ര നിരപരാധികളുടെ ഇട നെഞ്ചുകള്‍ വെടിയുണ്ടകളാല്‍ തകര്‍ത്തിരിക്കും. പോലീസിന്റെ വെടിയേറ്റ് മരിക്കുന്നവരല്ലാം തീവ്രവാദികളാണെന്നുളള എന്റെ അബദ്ധ ധാരണക്ക് വിരാമം കുറിച്ചിരിക്കുന്നു.  
നാച്ചു ഓസ്‌കര്‍  
യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ 1,100 ‘പൊലീസ് ഏറ്റുമുട്ടലുകള്‍’ നടന്നതായാണ് കണക്ക്. 49 പേര്‍ കൊല്ലപ്പെടുകയും 370 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊലീസ് വ്യാജഏറ്റുമുട്ടലുകള്‍ നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഹര്‍ജി അത്യന്തം ഗൗരവതരമായ വിഷയമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ജനുവരിയില്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

നാച്ചു ഓസ്‌കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപം

“നീ തീവ്രവാദിയാണ് നിന്‍റെ താടി കണ്ടാല്‍ അറിയാം നീ പാകിസ്ഥാനി അല്ലെ നിങ്ങള്‍ എവിടെയാണ് ബോംബ് പൊട്ടിക്കാന്‍ തീരുമാനിച്ചത് .....

ശരവേഗത്തിലായിരുന്നു ആ പോലീസ് ഓഫീസറുടെ ഒരോ ചോദ്യങ്ങളും ഉത്തരം പറയാന്‍ തുനിയുമ്പോള്‍ അടുത്ത ചോദ്യം നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച് എന്നെയും സഹയാത്രകരെയും സമ്മര്‍ദ്ദത്തിലാക്കാനുളള ശ്രമമാണ് ഒരു പോലീസുകാരന്‍ ഞങ്ങളുടെ വീഡിയോ പിടിക്കുന്നു മറ്റൊരാള്‍ ഊരിപിടിച്ച തോക്കുമായി ഞങ്ങളെ ചോദ്യം ചെയ്യുന്നു.

ഇനി സംഭവം വിവരിക്കാം ഞാനും നാല് സുഹൃത്തുക്കളും കൂടി മലപ്പുറം ടൂ നേപ്പാള്‍ റോഡ് ട്രിപ്പ് പോവുമ്പോഴാണ് സംഭവം മറ്റെവിടെയുമല്ല ഇന്ത്യ കണ്ട എക്കാലത്തെയും മോഷം മുഖ്യമന്ത്രിമാരില്‍ ഒരാളായി നാളെ ചരിത്രം രേഖപ്പെടുത്തും എന്ന് ഉറപ്പുളള യോഗി ആദിത്യനാഥിന്‍റെ ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.
നോക്കൂ ഈ ദേശത്തിന്‍റെ സ്വതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്ത മുത്തച്ഛന്‍റെ പിന്‍മുറക്കാരനാണ് ഞാന്‍ (കുരുണിയന്‍ കുഞ്ഞോക്കു ഹാജി) ഈ രാജ്യത്ത് ജനിക്കുകയും ഈ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുകയും ഈ രാജ്യത്തെ പൗരത്വത്തില്‍ അഭിമാനം കൊളളുകയും ചെയ്യുന്ന ഞങ്ങളില്‍ എത്രമാത്രം സങ്കടകരമായ അവസ്ഥതാണ് ആ ദുഷിച്ച നേരത്ത് ഞങ്ങള്‍ അനൂഭവിച്ചത്.

ദീര്‍ഘദൂരം സഞ്ചരിച്ചത് കൊണ്ട് വാഹനത്തിന് വന്ന ചില്ലറ തകരാറുകള്‍ പരിഹരിക്കാന്‍ ഝാന്‍സിയിലെ മാരുതി സുസുകി സര്‍വീസ് സെന്‍റര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തിയതാണ് സൂരി ഓട്ടോമൊബൈല്‍സ്.
ഝാന്‍സിയില്‍ നിന്നും ലക്നൌ റൂട്ടില്‍ 25 കിലോമീററര്‍ ഞങ്ങള്‍ പിന്നിട്ടിരുന്നു തിരിച്ച് ഝാന്‍സി പട്ടണം ലക്ഷ്യമാക്കി സര്‍വീസ് റോഡിലേക്ക് വഹാനം ഇറക്കി നിര്‍ത്തിയപ്പോള്‍ ആണ് ഈ ദുരനുഭവം ഞങ്ങള്‍ക്കു നേരൊടേണ്ടി വന്നത്.

സുരക്ഷയുടെ ഭാഗമായി ഞങ്ങളെ പരിശോധന നടത്തുന്നതില്‍ ഒരു തെറ്റുമില്ല അവര്‍ക്ക് ഞങ്ങളുട ഐഡി ആവശ്യപ്പെടാം വാഹനം വിശദമായി പരിശോധന നടത്താം ചോദ്യം ചെയ്യാം പക്ഷേ ഇതൊന്നും അവിടെ ഉണ്ടായില്ല എന്‍റെ താടിയും ഞങ്ങളുടെ പേരും നോക്കി തീവ്രവാദി വിളിയാണ് പോലീസില്‍ നിന്നും നേരിട്ടത്.

എല്ലാവരോടും മാറി മാറി ചോദിച്ചിട്ടും ഞങ്ങള്‍ക്ക് പറയാന്‍ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നൊളളു പോലീസിന്‍റെ ചോദ്യം ചെയ്യല്‍ കണ്ട് നാട്ടുകാരും ചുറ്റും കൂടി ശരിക്കും കണ്ണില്‍ ഇരുട്ട് കയറിയ പോലെയുള്ള അനുഭവം വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പേര് കേട്ട സ്ഥലമാണ് ഉത്തര്‍പ്രദേശ്. ഈ അടുത്ത് അവിടെത്തെ വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതായി കേട്ടിരുന്നു. ഇതിനിടക്ക് ഒന്ന് രണ്ട് റിപ്പോട്ടര്‍മാരും അവിടെക്ക് കുതിച്ചെത്തി ആ കൂട്ടത്തില്‍ ഒരു രക്ഷകനും ഉണ്ടായിരുന്നു.

അസര്‍ ഖാന്‍ ത്സാന്‍സിയിലെ ലോക്കല്‍ റിപ്പോട്ടറാണ് അദ്ദേഹം പോലീസ് ഓഫീസര്‍മാരോട് സംസാരിച്ചു ഞങ്ങളും അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അവസാനം ഞങ്ങളോട് വണ്ടിയില്‍ കയറാന്‍ പോലീസ് പറഞ്ഞപ്പോള്‍ അസര്‍ ഖാന്‍ പോലീസിനോട് പറഞ്ഞു ഇവര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ വാഹനത്തിന് ഞങ്ങള്‍ പറഞ്ഞ തകരാറുകള്‍ ഉളളതായി സ്ഥിരീകരിച്ച് ഇരനഷ്ടപ്പെട്ട വേട്ട പട്ടികളെ പോലെ ഞങ്ങളെ നോക്കി ഒന്ന് ഇരുത്തി മൂളി ഏമാന്‍മാര്‍ എങ്ങോട്ടോ പോയി.

യാത്ര ഉപോക്ഷിച്ച് തിരിച്ച് പോരാന്‍ വരെ ഒരുവേള ഞങ്ങളുടെ മനസ്സ് മന്ത്രിച്ചു ഒരു ദിവസം ഝാന്‍സിയിലെ ഹോട്ടല്‍ മുറിയിലെ നാല് ചുവരുകള്‍ക്കുളളില്‍ നിശബ്ദതയോടെ ഞങ്ങള്‍ തളളിനീക്കി ചിന്തകളില്‍ സൊഹ്റാബുദ്ദീന്‍ ഷൈഖും ഇശ്റത്ത് ജഹാനുമൊക്കെ കടന്നു വന്നു.

യൂണിഫോമിലെ നക്ഷത്രങ്ങള്‍ വര്‍ധിക്കാന്‍ എത്ര നിരപരാധികളുട ഇട നെഞ്ചുകള്‍ വെടിയുണ്ടകളാല്‍ തകര്‍ത്തിരിക്കും. പോലീസിന്‍റെ വെടിയേറ്റ് മരിക്കുന്നവരല്ലാം തീവ്രവാദികളാണെന്നുളള എന്‍റെ അബദ്ധ ധാരണക്ക് വിരാമം കുറിച്ചിരിക്കുന്നു. ഞങ്ങളുടെ വാഹനത്തിന്‍റെ സര്‍വീസ് വളരെ വേഗത്തിലാക്കാന്‍ ഉത്തരവിട്ട സൂരി ഓട്ടോ മൊബൈല്‍സിലെ മാനേജര്‍ , ശര്‍മാജി, അത് പോലെ അവിടെത്തെ മെക്കാനിക്ക് സ്വാദിഖ് ഭായി പിന്നെ നേപ്പാള്‍ ബോര്‍ഡര്‍ കടക്കും വരെ നിരന്തരം ഞങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്ന അസര്‍ ഖാന്‍ ഇവരോടുളള നന്ദിയും കടപ്പാടും വാക്കുകള്‍ക്ക് അതീതമാണ്.”

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018