Keralam

പെരിയ ഇരട്ടക്കൊല : അന്വേഷണ ഉദ്യോഗസ്ഥനെ നാലാം ദിനം നീക്കി; നടപടി മുഖ്യ പ്രതികളെ ചോദ്യം ചെയ്യുന്നതിന് തൊട്ടു മുന്‍പ്

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ്പി വിഎം മുഹമ്മദ് റഫീഖിനെയാണ് അന്വേഷണം ആരംഭിച്ച് നാലാം ദിവസം തന്നെ നീക്കിയിരിക്കുന്നത്.

കോട്ടയം ക്രൈം ബ്രാഞ്ചിലെ കെഎം സാബു മാത്യുവിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. കേസില്‍ ഇടപെടുന്നുവെന്ന സംശയത്തെ തുടര്‍ന്ന് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടിപി രഞ്ജിത്തിനെ കോഴിക്കോട് ഡിസിആര്‍ബിയിലേക്ക് രണ്ടു ദിവസം മുമ്പ് മാറ്റിയിരുന്നു.

കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യുന്നതിന് മുമ്പാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് വിഎം മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. റിമാന്‍ഡില്‍ കഴിയുന്ന രണ്ടു പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയില്‍ കേസില്‍ കൂടുതല്‍ പ്രതികളും ഗൂഢാലോചനയുമുണ്ടെന്ന് പരാമര്‍ശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊല്ലപ്പെട്ടവരുടെ കുടുംബം നല്‍കിയ മൊഴിയില്‍ കൂടുതല്‍ സിപിഐഎം നേതാക്കളുടെ പേരുണ്ടെന്നും സൂചനയുണ്ട്. ഏഴു പ്രതികളെ കൂടാതെ 12 പേര്‍ക്കെതിരെ കൂടി കുടുംബം മൊഴിനല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യദിനം തന്നെ കൂടുതല്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ മൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച്, കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപഷിന്റെയും അച്ഛന്മാര്‍, കൊലയില്‍ പങ്കുണ്ടെന്ന് ശക്തമായി ആരോപിച്ച കല്യോട്ടെ ശാസ്താ ഗംഗാധരന്‍, വ്യാപാരപ്രമുഖന്‍ വത്സരാജ് എന്നിവരെ ചോദ്യംചെയ്യാനും ശ്രമിച്ചിരുന്നു.

കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും അതിനാല്‍ സിബിഐക്ക് കൈമാറണമെന്നും പ്രതിപക്ഷവും കുടുംബവും ആവശ്യപ്പെട്ടു കൊണ്ടിരിക്കെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കകം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. എന്നാല്‍ മുഹമ്മദ് റഫീഖ് കേസ് അന്വേഷണത്തില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയിരുന്നുവെന്നും സൂചനയുണ്ട്.

മുഖ്യപ്രതികളായ പീതാംബരന്‍, സജി എന്നിവരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരെ ചോദ്യംചെയ്യല്‍ കേസില്‍ നിര്‍ണായകമാണ്. പീതാംബരന്‍ പൊലീസില്‍ കുറ്റം സമ്മതിക്കുകയും പിന്നീട് കോടതിയില്‍ മൊഴി മാറ്റുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിന് തൊട്ടു മുമ്പാണ് ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018