Keralam

പ്രതിരോധ വകുപ്പ് പണം നല്‍കുന്നില്ല, കുടിശ്ശിക 80 കോടി; വിമുക്തഭടന്മാര്‍ക്കുള്ള സൗജന്യ ചികിത്സ നിര്‍ത്തി സ്വകാര്യാശുപത്രികള്‍

പ്രതിരോധ വകുപ്പ് പണം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ സ്വകാര്യാശുപത്രികള്‍ വിമുക്തഭടന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിയിരുന്ന സൗജന്യനിരക്കിലുള്ള ചികിത്സ ഭാഗികമായി അവസാനിപ്പിച്ചു.

വകുപ്പിന് കീഴില്‍ വരുന്ന തിരുവനന്തപുരം കൊച്ചീ മേഖലകളില്‍ മാത്രമായി 80 കോടി രൂപയിലധികം പണം നല്‍കാനുണ്ടെന്ന് ഇസിഎച്ച്എസ് ചികിത്സാപട്ടികയിലുള്ള ആശുപത്രി അധികൃതര്‍ അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആറുമാസമായി പ്രതിരോധവകുപ്പ് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ചികിത്സ ഭാഗികമായി നിര്‍ത്തി അടിയന്തരസ്വഭാവമുള്ള ചികിത്സകള്‍ മാത്രം ഏറ്റെടുത്താല്‍ മതിയെന്ന് ഇസിഎച്ച്എസ്എം പാനല്‍ഡ് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ഫോറം തീരുമാനിച്ചിരിക്കുന്നത്. 2014-ല്‍ നിശ്ചയിച്ച ചികിത്സാനിരക്ക് ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ചികിത്സാ ചെലവില്‍ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് മാത്രം പ്രതിരോധ വകുപ്പ് 20 ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുടിശ്ശിക കാരണം സൗജന്യനിരക്കിലുള്ള ചികിത്സ തത്കാലം നിര്‍ത്തിവയ്ക്കാന്‍ മുന്‍പ് പ്രതിരോധവകുപ്പ് ആവശ്യപ്പെട്ടിരുന്നു. തവണകളായി കുടിശ്ശികയുടെ ഒരുവിഹിതം നല്‍കിയെങ്കിലും ചികിത്സ പുനരാരംഭിച്ചിട്ടില്ല.

ആശുപത്രികളിലെ ഓരോ ചികിത്സയ്ക്കും നിശ്ചിതതുകയാണ് പ്രതിരോധവകുപ്പ് നിശ്ചിയിച്ചിട്ടുള്ളത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും കുറഞ്ഞനിരക്ക് നിശ്ചിയിച്ചിട്ടുണ്ട്. ആശുപത്രി ബില്ലുകള്‍ പ്രത്യേക ഏജന്‍സി പരിശോധിച്ചശേഷമാണ് പ്രതിരോധവകുപ്പ് പണം അനുവദിക്കുന്നത്.

തിരുനല്‍വേലി മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളാണ് തിരുവനന്തപുരം മേഖലയില്‍ വരുന്നത്. കേരളത്തില്‍ അവശേഷിക്കുന്നവ കൊച്ചി മേഖലാ കേന്ദ്രത്തിനു കീഴിലും വരുന്നു. ചികിത്സ നിര്‍ത്തിയതോടെ സൈനിക ആശുപത്രികള്‍ മാത്രമാണ് രോഗികള്‍ക്ക് ആശ്രയം.

ഇവിടെ ലഭിക്കാത്ത ചികിത്സകള്‍ക്കായിരുന്നു രോഗികള്‍ പുറത്തുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018