Keralam

ഇറച്ചിക്കോഴിവില പിടിച്ചു നിര്‍ത്താന്‍ കുടുംബശ്രീ എത്തുന്നു; 85 രൂപയ്ക്ക് ‘കേരള ചിക്കന്‍’ ഉടനെത്തും  

വിഷരഹിത പച്ചക്കറി പോലെ കുടുംബശ്രീ വനിതകള്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്ന തെഴിലവസരം ലഭ്യമാക്കുക ലക്ഷ്യം. കുടുംബശ്രീ സിഡിഎസുകള്‍ക്കാണ് ഇതിന്റെയെല്ലാം നടത്തിപ്പ് ചുമതല.

ഏറ്റക്കുറച്ചിലില്ലാതെ ഏകീകൃതവിലയ്ക്ക് ചിക്കന്‍ ലഭ്യമാകുന്നതിനായി സര്‍ക്കാര്‍ സഹായത്തോടെ കുടുംബശ്രീ ഇറച്ചിക്കോഴി വിപണിയില്‍ ചുവട് വെയ്ക്കുന്നു. ഒരു കിലോയ്ക്ക് 85 രൂപ നിരക്കില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതി സെപ്തംബറില്‍ വിപണിയിലെത്തും. ഉത്പാദനം മുതല്‍ വിപണനം വരെ കോര്‍ത്തിണക്കിയാണ് ‘കുടുംബശ്രീ ചിക്കന്‍’ മേഖലയില്‍ ചേക്കേറുന്നത്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ബ്രീഡര്‍ഫാമുകള്‍ ആരംഭിക്കുക. ഇറച്ചിക്കോഴിയുടെ വര്‍ധിച്ചു വരുന്ന ആവശ്യകതയെയും ഭക്ഷ്യ സുരക്ഷയേയും മുന്‍നിര്‍ത്തി, ആരോഗ്യകരവും ഗുണമേന്മയുള്ള കോഴിയിറച്ചി കുറഞ്ഞ നിരക്കില്‍ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കേരള ചിക്കന്‍ ബ്രാന്‍ഡില്‍ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെയാണ് ലഭ്യമാക്കുക. ഫാം, വില്‍പ്പനശാല തുടങ്ങിയ പദ്ധതിയാണ് ഒരുങ്ങുന്നത്. നിലവില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 549 ചിക്കന്‍ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതുതായി 935 എണ്ണംകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ ആദ്യഘട്ടത്തില്‍ പ്രതിദിനം 25,000 കിലോഗ്രാം ചിക്കന്‍ വില്‍പ്പന നടത്താനാകും. ഇത് ക്രമേണ അഞ്ചുലക്ഷം വരെയാക്കി മാറ്റും.

ആഴ്ചയില്‍ ഒരുലക്ഷം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള ബ്രീഡര്‍ഫാമുകള്‍, ഒരു ജില്ലയില്‍ കുറഞ്ഞത് ഒന്നുവീതം എന്ന നിരക്കില്‍ ജില്ലാതല ഹാച്ചറികള്‍, സംസ്ഥാനവ്യാപകമായി 1000 ഇറച്ചിക്കോഴി വീതമുള്ള 1000 ഫാമുകള്‍, 50 ടണ്‍ ഉത്പാദനശേഷിയുള്ള മാംസ സംസ്‌കരണശാല, ഇറച്ചി വില്‍ക്കുന്നതിനുള്ള കേന്ദ്രങ്ങള്‍, പ്രാദേശികാടിസ്ഥാനത്തില്‍ മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി.

കുടുംബശ്രീ സിഡിഎസുകള്‍ക്കാണ് ഇതിന്റെയെല്ലാം നടത്തിപ്പ് ചുമതല. ഇതോടൊപ്പം ബ്രോയ്‌ലര്‍ കര്‍ഷകര്‍ക്കായി ജനനി സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കും. ഒരുവര്‍ഷം 90 ലക്ഷം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ഇന്‍ഷുറന്‍സ് പരിധിയിലാക്കും. സംസ്ഥാന ചിക്കന്‍ പദ്ധതിക്ക് സാങ്കേതിക പിന്തുണ നല്‍കുന്നത് മൃഗസംരക്ഷണവകുപ്പാണ്.

അയല്‍ക്കൂട്ടം വനിതകള്‍ മുഖേന നടത്തിവരുന്ന 50 ബ്രോയ്‌ലര്‍ ഫാമുകളില്‍നിന്ന് നിലവിലെ ധാരണപ്രകാരം കിലോയ്ക്ക് 85 രൂപ നിരക്കില്‍ ചിക്കന്‍ എടുത്ത് കെപ്‌കോ വിപണനം നടത്തുന്നുണ്ട്. വിഷരഹിത പച്ചക്കറി പോലെ ഹോര്‍മോണ്‍ വിമുക്ത കോഴിയിറച്ചി വിപണിയില്‍ എത്തിക്കുന്നതിനൊപ്പം, കുടുംബശ്രീ വനിതകള്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്ന തെഴിലവസരം ലഭ്യമാക്കുക എന്നതുകൂടിയാണ് ലക്ഷ്യം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018